മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെഎന്‍ ബാലഗോപാല്‍

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടത് ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്.

കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്‌തു.

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെപി ധനപാലനും കെപി ഉണ്ണികൃഷ്‌ണനും ആദരമര്‍പ്പിച്ചു കൊണ്ടാണ് സഭ ആരംഭിച്ചത്. ഇതിനിടെ ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിലെ ചില ഭാഗങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില ഒന്നോ, രണ്ടോ പ്രാവശ്യമല്ല കൂടിയത്. നാല് പ്രാവശ്യമാണ് വില വര്‍ധനവ് ഉണ്ടായത്. ഗള്‍ഫ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോള്‍ വില കൂട്ടുന്നത്. ഏത് സമയത്തും വർധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലവര്‍ധനവ് താഴേക്ക് പോയിട്ട് ചര്‍ച്ച ചെയ്യാം എന്ന് പറയുന്നത് ശരിയല്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഹോട്ടലുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. വിലവര്‍ധനവ് വരുമ്പോള്‍ മുമ്പ് എങ്ങനെയാണ് ചെയ്‌തിരുന്നത്. അന്നത്തെ മുഖ്യമന്ത്രി നികുതിയിളവ് ആവശ്യപ്പെട്ട് സമരം ചെയ്‌ത ആളാണ്. കേന്ദ്രസര്‍ക്കാരിൻ്റെ നിലപാടിനെതിരെ ശക്തമായ അഭിപ്രായം പറയേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി കൊടുക്കണം. ഭരണപക്ഷത്ത് ഇരുന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും തങ്ങള്‍ക്ക് ഇതേ നിലപാടാണ്. 2018 ല്‍ നിരന്തരമായി വിലവര്‍ധനവ് വന്നപ്പോള്‍ തങ്ങള്‍ നികുതിയിളവ് കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിനെതിരെ അന്ന് സര്‍ക്കാര്‍ നടത്തിയ സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നില്ല. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 619 കോടി രൂപയാണ് അന്ന് വേണ്ടെന്നു വെച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് 3,100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ട്. ഒരു രൂപ പോലും കുറച്ചിട്ടില്ല. നികുതി കുറക്കുന്ന മണ്ടത്തരങ്ങള്‍ ഇടത് സര്‍ക്കാര്‍ കാണിക്കില്ലെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ഉണ്ടായത് കഴിഞ്ഞ 11 മാസത്തിനിടയിലാണ്. അതില്‍ ഇടപെടുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിഞ്ചന്ത തടയുന്നതിനായി സര്‍ക്കാരിൻ്റെ ഭഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകും. എല്‍പിജി ക്ഷാമം ഇല്ലാതിരിക്കാനും ശക്തമായി ഇടപെടും. ഇടത് സര്‍ക്കാരിൻ്റെ സെസ് കൂട്ടാനുള്ള തീരുമാനം തെറ്റായ നടപടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് അപകടം മുഴുവന്‍ ഉണ്ടാക്കിയത്. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്തെ കുറവുകള്‍ മനസിലാക്കി അതിശക്തമായ നടപടികള്‍ സ്വീകരിക്കും. വില വര്‍ധനവ് തടയാനുള്ള നടപടിക്കായിരിക്കും ആദ്യ പ്രയോരിറ്റി.

സംസ്ഥാനത്തെ തന്നെ വിസ്‌മയിയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. ഈ പറഞ്ഞതിനൊക്കെയുള്ള കൃത്യമായ മറുപടി അതിലുണ്ട്. അന്ന് കേന്ദ്രത്തില്‍ നിന്ന് എന്ത് കിട്ടി, ഇന്ന് എന്ത് കിട്ടുന്നില്ല എന്നതടക്കമുള്ള കാര്യം അതിലുണ്ടാകും. വൈറ്റ് പേപ്പറില്‍ സഭക്ക് മുന്നില്‍വെക്കേണ്ട സുപ്രധാന രേഖയാണത്. അതിലുള്ള കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോട അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രിയുടേത് നിര്‍ഭാഗ്യകരമായ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. പ്രശ്‌നത്തിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവര പറഞ്ഞുനിര്‍ത്തി. കോണ്‍ഗ്രസ് തുടങ്ങി വെച്ചത് ബിജെപി അതിശക്തമായി തുടരുന്ന കാഴ്‌ചയാണ് കാണുന്നത്. എണ്ണ കമ്പനികള്‍ രണ്ട് ലക്ഷം കോടി രൂപ വരെ ലാഭം ഉണ്ടാക്കി. 2004ല്‍ പെട്രോള്‍ വില 33 രൂപയായിരുന്നു. ഇപ്പോള്‍ അത് 115 രൂപയായി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

ഈ നിലപാട് സ്വീകരിക്കരുതെന്ന് വിമര്‍ശിക്കാന്‍ തയ്യാറാകേണ്ടേ. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം അതിൻ്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിൻ്റെ മേല്‍ കെട്ടിവയ്ക്കാന്‍ ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി അന്നത്തെ പ്രതിപക്ഷ നേതാവിൻ്റെ റോളില്‍ ചെയ്‌തത്. സംസ്ഥാനം നികുതി കുറച്ചാല്‍ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം ലഭിക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് സാധാരണ വിലക്കയറ്റമല്ല. അതിരൂക്ഷമായ സാഹചര്യമാണുള്ളത്. കെഎസ്ആര്‍ടിസി അടക്കം വലിയ പ്രതിസന്ധിയിലാകും. 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറക്കാന്‍ തയ്യാറായി. അന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? ധവളപത്രം വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വരുന്ന ഘത്തട്ടില്‍ കാണാം. അതിനെ കുറിച്ച് എന്താണോ പറയേണ്ടത് അത് തങ്ങള്‍ അപ്പോള്‍ പറഞ്ഞോളം. ധവളപത്രം എന്ന ‘ഉമ്മാക്കി’ കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിൻ്റെ ഏലിയൻ വെബ്സൈറ്റ്; രഹസ്യങ്ങൾ ഇവയാണ്

അമേരിക്കൻ ​ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിൻ്റെ ഏലിയൻ വെബ്സൈറ്റ്; രഹസ്യങ്ങൾ ഇവയാണ്

അമേരിക്കൻ ​ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന്...

ദേശീയ പാതകളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ, നിയമങ്ങളിൽ മാറ്റം

ഇന്ത്യയിലെ ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ വാർത്തകളുണ്ട്. ഹൈവേകളിലെ ദീർഘകാലമായി നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ടെലിഫോൺ സംഭാഷണം അന്താരാഷ്ട്ര...

കടൽ ചോക്ക്പോയിന്റുകൾ പുതിയ യുദ്ധക്കളമായി മാറിയത് എന്തുകൊണ്ടാണ്?

രണ്ടാം ലോകമഹായുദ്ധം മുതൽ അമേരിക്കയുടെ വിദേശനയ തന്ത്രത്തിൻ്റെ അടിസ്ഥാനം സുപ്രധാന കടൽ പാതകളുടെയും ഇടുങ്ങിയ ചോക്ക് പോയിന്റുകളുടെയും നിയന്ത്രണം...

ബന്ധുനിയമനം, മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ

വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ്...

ഇന്ത്യയിൽ കാലവർഷം വൈകുന്നു; മാറ്റം വരാനുള്ള കാരണം ഐഎംഡി വിശദീകരിക്കുന്നു

രാജ്യത്ത് മൺസൂൺ എത്തുമെന്ന് നിലവിൽ അനിശ്ചിതത്വത്തിലാണ്. അത് പലതവണ വൈകിയിട്ടുമുണ്ട്. മെയ് 26ന് കേരള തീരത്ത് മൺസൂൺ എത്തുമെന്ന്...

30 വർഷത്തിനിടയിൽ ആദ്യം; ഒരു ചോരത്തുള്ളി പോലും വീഴാതെ ജമ്മു കശ്മീരിൽ ശാന്തമായൊരു മെയ് മാസം

ജമ്മു കശ്മീരിന്റെ സുരക്ഷാ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ചരിത്ര നാഴികക്കല്ല് പിറന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ...

ബി.ജെ.പി വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ അണ്ണാമലൈ; തമിഴകത്തെ ചൂടുപിടിപ്പിച്ച് കോയമ്പത്തൂരിലെ കൂറ്റൻ പോസ്റ്ററുകൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ പ്രവചിച്ചുകൊണ്ട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ...