8 March 2026

മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കുന്നു; കേരളത്തിൽ അവയവ മാഫിയ സംഘങ്ങൾ പിടിമുറുക്കി

ദാരിദ്രവും ഇല്ലായ്‌മയും ചൂഷണം ചെയ്‌ത്‌ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ആണ് കിഡ്‌നി കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്

കൊച്ചി: അവയവ മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽ പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിൻ്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പനകൾ നടക്കുന്നത്.

സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്‌നി വിൽക്കുവാൻ കൊച്ചി സ്വദേശിനി നിർബന്ധിതയായി. എറണാകുളം കടവന്ത്രയിൽ സ്ഥിരതാമസമാക്കിയ ലത എന്ന ഏജന്റ് മുൻകൈയെടുത്താണ് ഇവരുടെ സർജറി നടത്തിയത്.

ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിക്കുന്ന ആശുപത്രിയോട് ചേർന്ന കാന്റീനുകളിലും ഹോട്ടലുകളിലുമാണ് കൂടിക്കാഴ്ച്ചകൾ നടന്നത്. എന്തെങ്കിലും കാരണത്താൽ ഒരാശുപത്രി ശസ്ത്രക്രിയ നിരസിച്ചാൽ മറ്റൊരിടത്തേക്ക് വേഗത്തിൽ അവയവ ദാതാവിനെ എത്തിക്കും.

ദാരിദ്രവും ഇല്ലായ്‌മയും ചൂഷണം ചെയ്‌ത്‌ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ആണ് കിഡ്‌നി കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്. സാഹചര്യങ്ങളുടെ സമ്മർദം മൂലം അവയവങ്ങൾ വിൽക്കാൻ തയ്യാറാക്കുന്നവർക്ക് പറഞ്ഞുറപ്പിച്ച പണം പോലും പിന്നീട് ലഭിക്കുന്നില്ല.

അവയവ ദാനത്തിന് സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി ഉണ്ട്. ഇതിനെ പരസ്യമായി വെല്ലുവിളിച്ചും അട്ടിമറിച്ചുമാണ് അവയവക്കച്ചവടം കൊച്ചി നഗര ഹൃദയത്തിൽ നടക്കുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News