7 March 2026

ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കം; ആറ് പള്ളികളില്‍ തല്‍സ്ഥിതി തുടരണം: സുപ്രീംകോടതി

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുടെ നിയന്ത്രണത്തിലുള്ള പള്ളികളുടെയും സഭാംഗങ്ങളുടെയും കണക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികള്‍ വീണ്ടും പരിഗണിച്ച് മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഭരണത്തില്‍ നിലവിലെ സ്ഥിതി തുടരണം. ആറ് പള്ളികള്‍ കൈമാറണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ ഇരുവിഭാഗത്തിനും പ്രയാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുടെ നിയന്ത്രണത്തിലുള്ള പള്ളികളുടെയും സഭാംഗങ്ങളുടെയും കണക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ജനുവരി 29, 30 തീയതികളില്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

പള്ളികള്‍ കൈമാറാനാകില്ലെന്നും കൈമാറിയാൽ ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നും യാക്കോബായ സഭ അഭിഭാഷകന്‍ വാദിച്ചു. പള്ളികള്‍ ഏറ്റെടുത്താല്‍ സെമിത്തേരികളില്‍ യാക്കോബായ പുരോഹിതരെ അനുവദിക്കാൻ ആകില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയും കോടതിയെ അറിയിച്ചു.

തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അനിഷ്‌ട സംഭവങ്ങളുണ്ടാകരുത് എന്നും ഉണ്ടായാൽ സംസ്ഥാനത്തിന് ഇടപെടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News