ഇന്ത്യ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്ക് അയച്ച 12 ഡ്രോണുകൾ ഇന്നലെ രാത്രി പാകിസ്ഥാൻ തകർത്തതായി പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു എന്ന് അന്താരാഷ്ട മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു .എന്നാൽ ഈ അവകാശവാദങ്ങളെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണത്തിനായി ബിബിസി ഇന്ത്യൻ സൈന്യത്തെ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു .
ലാഹോർ, ഗുജ്‌റൻവാല, ചക്‌വാൽ, അറ്റോക്ക്, റാവൽപിണ്ടി, ബഹവൽപൂർ, മിയാൻവാലി, കറാച്ചി എന്നിവിടങ്ങളിലാണ് ഡ്രോണുകൾ നശിപ്പിച്ചതെന്ന് ലെഫ്റ്റനൻ്റ് ജനറൽ ചൗധരി പറഞ്ഞു. സിന്ധ് പ്രവിശ്യയിൽ ഡ്രോൺ മേൽ പതിച്ചതിനെ തുടർന്ന് ഒരു സിവിലിയൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ലാഹോറിലെ ഒരു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേൽക്കുകയും ചില അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.