വെടിനിർത്തൽ സ്ഥിരീകരിരിച്ച് ഇന്ത്യ. വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎംഒ ഇന്ത്യയെ സമീപിക്കുക ആയിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു മൂന്നാം കഷിയും വെടിനിർത്തലിൽ ഇടപെട്ടില്ല. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്‌ച അഞ്ചു മണിക്കാണ് വെടിനിർത്തൽ നിലവിൽ വന്നത്.
പാക് ഡിജിഎംഒ 3.30ന് ഇന്ത്യയെ വിളിച്ചു. ഇതിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. അതിന് ശേഷമാണ് അഞ്ചു മണി മുതൽ വെടിനിർത്തലിന് ഇന്ത്യ സമ്മതിച്ചു 5.55ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇത് പ്രഖ്യാപിച്ചു.