സോഫ്റ്റ് ഡ്രിങ്ക് ഭീമനായ പെപ്‌സികോ മിഷിഗണിലെ ഡിട്രോയിറ്റിലുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഇതിലൂടെ ഏകദേശം 80 ജീവനക്കാർക്കായിരിയ്ക്കും ജോലി നഷ്ടമാകുക. ഈ ആഴ്ച മാധ്യമങ്ങളുമായി പങ്കിട്ട ഒരു പ്രസ്താവനയിൽ, പെപ്‌സി തങ്ങളുടെ ഡെട്രോയിറ്റ് സൈറ്റിലെ നിർമ്മാണം, ഗതാഗതം, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ എന്നിവ നിർത്തുകയാണെന്ന് പറഞ്ഞു.
“ഞങ്ങളുടെ വെയർഹൗസ്, ഫ്ലീറ്റ്, ഡെലിവറി, സെയിൽസ്, ഫീൽഡ് സർവീസ് ടീമുകൾ ഈ സ്ഥലത്ത് തുടർന്നും പ്രവർത്തിക്കും,” കമ്പനി പറഞ്ഞതായി ദി ഡെട്രോയിറ്റ് ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടിയിലൂടെ ബാധിക്കപ്പെട്ടവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഞങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.”- കമ്പനി അറിയിച്ചു
മിഷിഗൺ സംസ്ഥാനത്തിലെ വർക്കർ അഡ്ജസ്റ്റ്മെന്റ് ആൻഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷൻ ആക്ടിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിൽ , സെപ്റ്റംബർ 27 ശനിയാഴ്ച ഉത്പാദനം, അറ്റകുറ്റപ്പണി, ഗതാഗത പ്രവർത്തനങ്ങൾ എന്നിവ അടച്ചുപൂട്ടുമെന്ന് പെപ്‌സി സ്ഥിരീകരിച്ചു . വിവരം ജൂലൈ 21 തിങ്കളാഴ്ച എല്ലാ ജീവനക്കാരെയും അറിയിച്ചതായി പെപ്സി പറഞ്ഞു.
ന്യൂയോർക്കിലെ ഹാരിസൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെപ്‌സികോ, പെപ്‌സി-കോള, മൗണ്ടൻ ഡ്യൂ, ഗറ്റോറേഡ് തുടങ്ങിയ പാനീയങ്ങൾ നിർമ്മിക്കുന്നു . ലെയ്‌സ്, ഡോറിറ്റോസ്, ചീറ്റോസ്, ക്വാക്കർ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ ബ്രാൻഡുകളും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.























