13 December 2024

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി: എംകെ സ്റ്റാലിൻ

പെരിയാർ രാമസ്വാമി സ്‌മാരകം ഉദ്ഘാടനം ചെയ്‌തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് സമ്മേളനത്തിനിടെ ആണ് പരാമർശം

കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്‌മാരകം ഉദ്ഘാടനം ചെയ്‌തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് സമ്മേളനത്തിനിടെ ആണ് പരാമർശം.

വൈക്കം സത്യാഗ്രഹം കേരളത്തിൻ്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ തുടക്കമായിരുന്നുവെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. ഇത് പെരിയാറിൻ്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചേർന്നാണ് പെരിയാർ രാമസ്വാമി സ്‌മാരകം ഉദ്ഘാടനം ചെയ്‌തത്. കേരള മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്‌നാട് മന്ത്രിമാരായ എവി വേലു , ദുരൈമുരുകൻ, എംപി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്‌മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്‌നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.

തമിഴ്‌നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിൻ്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്‌കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിൻ്റെ സ്‌മാരകം നവീകരിക്കുമെന്ന് 2023-ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് സ്‌മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിൻ്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.

Share

More Stories

ചരിത്രം സൃഷ്‌ടിച്ച ഗുകേഷിൻ്റെ ഐതിഹാസിക വിജയ നിമിഷങ്ങൾ

0
പ്രഡിജിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനിലേക്കുള്ള ഡി ഗുകേഷിൻ്റെ യാത്ര വിജയത്തിൻ്റെ ഒരു കഥ മാത്രമല്ല. തലമുറകളെ പ്രചോദിപ്പിക്കുന്ന ആവേശം, സ്ഥിരോത്സാഹം, അഗാധമായ നിമിഷങ്ങൾ എന്നിവയാണ്. ഡി ഗുകേഷിൻ്റെ...

ഡൊമ്മാരാജു ഗുകേഷ് ഒരു ചെസ് പ്രതിഭയായത് എങ്ങനെയാണ്?

0
ടൊറൻ്റോയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെൻ്റിൽ ഡൊമ്മാരാജു ഗുകേഷിൻ്റെ ചരിത്രവിജയം യുവ ചെസ് കളിക്കാരൻ്റെ വിജയം മാത്രമല്ല. അവൻ്റെ മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയുടെയും ത്യാഗത്തിൻ്റെയും തെളിവായിരുന്നു അത്. ഗുകേഷ് തൻ്റെ ചരിത്രപരമായ ലോക ടൈറ്റിൽ...

പരമ്പരാഗത ബ്രാഹ്‌മിൺ വേഷത്തിൽ നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി

0
പതിനഞ്ചു വർഷത്തെ പ്രണയസാഫല്യം, നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്‌മിൺ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

0
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട...

വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി നാല് പെൺകുട്ടികൾ മരിച്ചു; കേരളത്തിൽ റോഡ് അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

0
പാലക്കാട് കല്ലടിക്കോട്ട് കരിമ്പയിൽ സ്‌കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ,...

കുറഞ്ഞ ജനന നിരക്കിനെതിരെ റഷ്യയുടെ പുതിയ നീക്കം? കുട്ടികളുണ്ടാകാൻ വിദ്യാർത്ഥികൾക്ക് പണം നൽകുന്നു

0
റഷ്യയിലെ ഏതാണ്ട് ഒരു ഡസനോളം പ്രദേശങ്ങൾ പ്രസവിക്കുന്ന യുവതികൾക്ക് പണമടയ്ക്കാൻ തയ്യാറെടുക്കുന്നതായി റഷ്യൻ ഔട്ട്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. മോസ്‌കോ ടൈംസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 11 റഷ്യൻ പ്രദേശങ്ങളിലെങ്കിലും പണപരമായ പ്രസവത്തിനുള്ള ഇൻസെൻ്റീവുകൾ നൽകുകയും...

Featured

More News