കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ് പ്രചാരണം പിണറായി വിജയൻ നയിക്കുമെന്ന് സിപിഐഎം പിബിയിൽ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പിണറായി വിജയൻ തിരഞ്ഞെടുപ്പിനെ നയിക്കും.
മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ യോഗം ചേരും.മറ്റു പിബി അംഗങ്ങൾ മത്സരിക്കുമോ എന്ന കാര്യത്തിൽ മറ്റ് പാർട്ടികളെപ്പോലെ ഹൈക്കമാൻഡ് അല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുക. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുക. നാലഞ്ചു ദിവസത്തിനകം ആരെല്ലാം മൽസരിക്കും എന്നതിൻ്റെ പൂർണ ചിത്രം അറിയാനാകുമെന്നും എംഎ ബേബി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഐഎം പിബി പ്രമേയം പാസാക്കി. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന് എതിരായ ആക്രമണമെന്ന് വിമർശനം. സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിൽ ബിജെപി സിപിഐഎം ധാരണയെന്ന മമതയുടെ ആരോപണം, ബിജെപി സർക്കാരിൻ്റെ ഭാഗമായിരുന്ന നേതാവാണ് മമത ബാനർജിയെന്നും എംഎ ബേബി വിമർശിച്ചു.
ചിന്ത ജെറോം സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ആരു മുഖ്യമന്ത്രിയാകും എന്ന് സംബന്ധിച്ച്, തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും. കെജ്രിവാളിനെ കുറ്റമുക്തനാക്കി കോടതി വിധി, കെജ്രിവാളിനെ കേസ് ആർഎസ്എസ് പദ്ധതിയുടെ ഭാഗം. വിധിക്ക് കോടതിയെ അഭിനന്ദിക്കുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.























