വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ഓരോ സിനിമകളിലും അവതരിപ്പിക്കാന്‍ കഴിയുന്നത് ആഹ്ളാദകരമായ അനുഭവം നടന് കുഞ്ചാക്കോ ബോബന്. ‘സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഓടുന്ന ഭീമന്റെ വഴി’ എന്ന തന്റെ പുതിയ സിനിമയുടെ പ്രദര്‍ശന ശേഷം ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് ശേഷം വളരെ നാളുകൾക്ക് പിന്നാലെ തിയേറ്ററുകള്‍ സജീവമായത് സിനിമ മേഖലക്ക് കൂടുതല്‍ ഉണര്‍വേകിയിട്ടുണ്ടെന്നും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പൊതു സമൂഹത്തിലെ മുന്‍വിധികളെ തിരുത്തുന്ന രീതിയില്‍ സിനിമ ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ടെന്നും ജീവിതഗന്ധിയായ നല്ല കഥപറയുക എന്നതാണ് നിര്‍വഹിക്കുന്നതെന്നും സിനിമയുടെ സംവിധായകന് അഷ്റഫ് ഹംസ പറഞ്ഞു. ഭീമന്റെ വഴിക്ക് നാട്ടിലും ഗള്‍ഫിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സംവിധായകന് വ്യക്തമാക്കി.
ദേര അല്‍ ഗുറൈര്‍ സെന്ററില്‍ നടന്ന പ്രദര്‍ശന ശേഷം നടന്ന പത്രസമ്മേളനത്തില്‍ സിനിമയുടെ തിരക്കഥാകൃത്തും നടനുമായ ചെമ്പന്‍ വിനോദ്, നിര്‍മാതാക്കളായ ആഷിഖ് അബു, റിമ കല്ലിങ്കല്‍, നടന് ജിനു ജോസഫ്, മറ്റു അണിയറ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.























