7 March 2026

കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക അത്രമേൽ ഇടതുപക്ഷത്തിന് അനുകൂലമാണ്; അങ്ങിനെയല്ലാതാക്കാൻ ഇടതുപക്ഷം ‘മെനക്കെടരുത്’

ഉപരിമദ്ധ്യവർഗ്ഗക്കാരൻ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുമ്പോൾ അവൻ്റെ പാത്രത്തിനു ചുറ്റും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളാകരുത് അടിസ്ഥാനവർഗ്ഗക്കാരനുള്ള വികസനം

| പിജി പ്രേംലാൽ

തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നു തുടങ്ങാം.

1).ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദം എന്നതിനപ്പുറം തൃക്കാക്കര പോലെ യുഡിഫ് തുടർച്ചയായി വിജയിച്ചുകൊണ്ടേയിരിക്കുന്ന ഒരു വലതുകോട്ടയിൽ, ഭർത്താവിൻ്റെ മരണത്തെ തുടർന്ന് വോട്ടർമാർക്കിടയിൽ സഹതാപമനോഭാവം പെരുപ്പിച്ചെടുത്ത് വോട്ടാക്കിമാറ്റാനായി ഭാര്യ മത്സരിക്കുന്ന ഒരു മണ്ഡലത്തിൽ, കൃത്യമായ ഒരു രാഷ്ട്രീയപ്പോരാട്ടം കാഴ്ചവെയ്ക്കാൻ കഴിയുന്ന തരത്തിൽ ഡോ.ജോ ജോസഫിനേക്കാൾ ഇടതുപക്ഷത്തിൻ്റെ മികച്ച സ്ഥാനാർത്ഥിയാകുമായിരുന്നു, അഡ്വ.കെ.എസ്.അരുൺകുമാർ.

പരാജയപ്പെട്ടാൽ പോലും ഇടതുമൂല്യങ്ങളോട് ചേർന്നുനില്ക്കുന്ന ഒരു രാഷ്ട്രീയപോരാട്ടത്തിൻ്റെ തിളക്കമാർന്ന പ്രതീകമാകുമായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവ് പോലൊരു മണ്ഡലത്തിൽ സാമ്പ്രദായികരീതികളെയും മാമൂലുകളെയും നിഷേധിച്ച് വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കി നേടിയെടുത്ത മികച്ച രാഷ്ട്രീയവിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നതിലും അങ്ങനെയൊരു പോരാട്ടത്തിന് തൃക്കാക്കരയെ വേദിയാക്കുന്നതിൻ്റെ രാഷ്ട്രീയമൂല്യബോധത്തെ
തിരിച്ചറിയുന്നതിലും ഇടതുനേതൃത്വം പരാജയപ്പെട്ടു.

2).20-20 യുടെയും സാബുമുതലാളിയുടെയും പ്രഖ്യാപിത ശത്രുവായ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ 20-20 -ആം ആദ്മി പാർട്ടി സഖ്യം അവരുടെ വോട്ടുകൾ യുഡിഫിലേയ്ക്ക് ഒഴുക്കിവിട്ടു.

3). വോട്ടു മറിക്കൽ ഒരു രാഷ്ട്രീയകലയായി വളർത്തിയെടുത്തിട്ടുള്ള ബിജെപി ആ പതിവ് തൃക്കാക്കരയിലും ആവർത്തിച്ചു. അതിനുപുറമേ, പണ്ട് കോൺഗ്രസുകാരായിരുന്ന് പില്ക്കാലത്ത് ഹിന്ദുത്വവാദത്തിൽ ആകൃഷ്ടരായി അങ്ങോട്ടു ചേക്കേറിയ സവർണ്ണഹിന്ദുക്കൾ പലരും ബിജെപിക്ക് കേരളത്തിൽ ഈച്ചയാട്ടി ഇരിപ്പേ ഉണ്ടാകൂ എന്ന തിരിച്ചറിവിൽ നിരാശരായി യുഡിഫിലേയ്ക്ക് മടങ്ങുന്ന പ്രകിയ തുടരുകയും ചെയ്യുന്നു.

4). ആലപ്പുഴയിലെ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതും തുറുങ്കിലടച്ചതും മണ്ഡലത്തിൽ നിർണ്ണായകമായ SDPl – ക്കാരുടെ വോട്ടുകൾ ഒന്നടങ്കം ഉമാതോമസിന് അനുകൂലമായി രേഖപ്പെടുത്താൻ കാരണമായി. ഫലത്തിൽ ഇത് ന്യൂനപക്ഷ വോട്ടുകൾ LDF – ന് എതിരെ കേന്ദ്രീകരിക്കാൻ ഇടയാക്കി.

5). കേരളത്തിൽ എന്നും നിർണ്ണായകമായി മാറുന്ന, നിഷ്പക്ഷ, അരാഷ്ട്രീയ വോട്ടർമാരുടെ തീരുമാനം. നിലനില്ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ കൈക്കൊള്ളുന്ന ആ വിഭാഗത്തെ കെ.റയിൽ അടക്കമുള്ള വിവാദങ്ങൾ ഇടതുപക്ഷത്തിനെതിരെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പ്രേരിപ്പിച്ചു. ഇവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നതും ശ്രദ്ധേയം.

6). കെ. റെയിൽ.
വികസനത്തിൻ്റെ ഏതു മാർഗ്ഗവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാൽ നാടിൻ്റെ സാമൂഹ്യസാമ്പത്തികാവസ്ഥകളെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്പര്യങ്ങളെയും മനസ്സിലാക്കിക്കൊണ്ടുവേണം ഒരു സർക്കാർ, പ്രത്യേകിച്ച് ഒരു ഇടതുപക്ഷ സർക്കാർ അതിൻ്റെ അജണ്ടകളും മുൻഗണനകളും നിശ്ചയിക്കേണ്ടത്. കെ.റെയിൽ ആത്യന്തികമായി ഇവിടത്തെ ഉപരിമദ്ധ്യവർഗ്ഗക്കാരൻ്റെ താല്പര്യത്തെയാണ് അഭിസംബോധന ചെയ്യുന്നത് ; അടിസ്ഥാനവർഗ്ഗക്കാരൻ്റെയോ സാധാരണക്കാരൻ്റെയോ അല്ല.

ഉപരിമദ്ധ്യവർഗ്ഗക്കാരൻ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുമ്പോൾ അവൻ്റെ പാത്രത്തിനു ചുറ്റും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളാകരുത് അടിസ്ഥാനവർഗ്ഗക്കാരനുള്ള വികസനം. ഇവിടത്തെ സാധാരണക്കാരനു വേണ്ടി, അവൻ്റെ താല്പര്യങ്ങളെയും മുൻഗണനകളെയും മനസ്സിലാക്കി പദ്ധതികൾ രൂപകല്പന ചെയ്യപ്പെടണം. സാധാരണക്കാരനു വേണ്ടിത്തന്നെ പാത്രവും ഭക്ഷണവും തയ്യാറാക്കണം എന്നർത്ഥം! അല്ലാതുള്ള മുതലാളിപ്പരിപാടി ചെയ്യാനാണെങ്കിൽ എന്തിന് ഒരു ഇടതുപക്ഷം!

തൃക്കാക്കര ഒരു ചൂണ്ടുവിരലാണ്. തിരുത്തണം. അതിന് ഇടതുപക്ഷം സാധാരണക്കാരൻ്റെ ഹൃദയങ്ങളെ കേൾക്കണം. അല്ലാതെ മുന്നോട്ടുപോയാൽ അത് ദുരന്തങ്ങളിലേയ്ക്കുള്ള രാഷ്ട്രീയയാത്രയാകും. തിരിച്ചുവരാനും ഇനിയും ഭരണത്തുടർച്ചകൾ സൃഷ്ടിക്കാനും ഇടതുപക്ഷത്തിന് വമ്പൻ സാദ്ധ്യതകളുണ്ട്. കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക അത്രമേൽ ഇടതുപക്ഷത്തിന് അനുകൂലമാണ്, ഈ നിമിഷവും ! അതങ്ങനെയല്ലാതാക്കാൻ ഇടതുപക്ഷം ‘മെനക്കെടരുത്’ എന്നുമാത്രം.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News