കാസർകോട് ഗവെർമെണ്ട് മെഡിക്കൽ കോളേജിനെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണങ്ങളാണ് നടന്ന് വരുന്നത്. യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിൽ ഒതുക്കിയ പദ്ധതി യാഥാർത്ഥ്യമാക്കിയത് 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആണെന്നിരെക്കായാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഘട്ടം ഘട്ടമായി നിർമാണം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജിലെ ആദ്യ MBBS ബാച്ച് മൂന്ന് മാസം മുമ്പാണ് ആരംഭിച്ചത്.
കാസർഗോഡ് ഉക്കിനടുക്കയിൽ 2012 -ലാണ് അന്നത്തെ യുഡിഎഫ് സർക്കാർ ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിട്ട ഒരു തറക്കല്ലിലാണ് അന്ന് പ്രഖ്യാപനം ഒതുങ്ങിയത്. നാല് വർഷം പദ്ധതി ഫയലിലുറങ്ങി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്. എല്‍ഡിഎഫ് സര്‍ക്കാർ ആദ്യഘട്ടമായി അഞ്ചു കോടി രൂപ അനുവദിച്ച് മെഡിക്കല്‍ കോളേജിൻ്റെ നിർമാണം തുടങ്ങി.
25 കോടി രൂപ ചെലവഴിച്ച് അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കി. കൊവിഡ് പടർന്നു പിടിച്ചപ്പോൾ 2020 മുതൽ 21 വരെ കൊവിഡ് ആശുപത്രിയായി മെഡിക്കൽ കോളേജ് മാറ്റി. 2022 ജനുവരിയിൽ സ്പെഷ്യാലിറ്റി വിഭാഗത്തിലടക്കം ഒപി ആരംഭിച്ചതോടെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സജീവമായി. ലബോറട്ടറി, ഫാർമസി സൗകര്യവുമുണ്ട്. മൂന്ന് വർഷം മുമ്പ് മെഡിക്കൽ കോളേജിനോടൊപ്പം നഴ്‌സിഗ് കോളേജ് പ്രവർത്തനം തുടങ്ങി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിർദേശിക്കുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി 2025 ഒക്ടോബറിൽ 50 വിദ്യാർത്ഥികളുമായി ആദ്യ MBBS ബാച്ച് തുടങ്ങിയതോടെ മെഡിക്കൽ കോളേജെന്ന സ്വപ്‌നം യാഥാർത്ഥ്യത്തിൽ എത്തിയിരിക്കുയാണ്.
സർക്കാർ ഘട്ടം ഘട്ടമായി നടത്തിയ ഇടപെടലിൽ ഒന്നുമില്ലായ്‌മയിൽ നിന്ന് തുടങ്ങി അതിവേഗത്തിലാണ് മെഡിക്കൽ കോളേജിൻ്റെ മുന്നേറ്റം. 65 ഏക്കർ ഭൂമിയുള്ള മെഡിക്കൽ കോളേജിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടങ്ങൾ നിർമാണം എന്നിവയും പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി ഉടൻ ഇവ തുറക്കുകയും ചെയ്യും. കുടിവെള്ള സൗകര്യവും, മെഡിക്കൽ കോളേജിന് മുന്നിൽ നാല് വരിപ്പാതയുള്ള റോഡുമൊരുക്കി.
273 തസ്‍തികകള്‍ സൃഷ്‌ടിച്ച് നിയമനം നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടി രൂപ അനുവദിച്ചതിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ട്. കരാറുകാർ ഹൈക്കോടതിയിൽ നൽകിയ കേസിനെ തുടർന്നുള്ള നിയമ പ്രശ്‌നങ്ങൾ പരിഹരിച്ച് നിർമാണം മുടങ്ങിയ ആശുപത്രി ബ്ലോക്കിൻ്റെ നിർമാണം റീടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കുകയും ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ.























