7 March 2026

ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മാനേജറും വൈസ് പ്രസിഡന്റുമായി പ്രീതി ലോബാന

30 വര്‍ഷത്തിലധികം നീണ്ട പ്രീതി ലോബാനയുടെ കരിയറില്‍ ഫിനാന്‍സ്, ടെക്‌നോളജി, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിന്റെ പൂർവ വിദ്യാർത്ഥിയാണ് പ്രീതി.

ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മാനേജറും വൈസ് പ്രസിഡന്റുമായി പ്രീതി ലോബാനയെ നിയമിച്ചു. ഏഷ്യാ-പസഫിക് മേഖലയിലെ പ്രസിഡന്റായി പ്രമോഷന്‍ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിന്‍ഗാമിയായാണ് പ്രീതി നിയമിതയാകുന്നത്. ഇടക്കാല മേധാവിയായിരുന്ന റോമ ദത്ത ചോബെയെ മാറ്റിയാണ് ഗൂഗിളില്‍ 8 വര്‍ഷത്തെ പരിചയമുള്ള പ്രീതിയെ പുതിയ ചുമതലയിലേക്ക് ഉയര്‍ത്തിയത്.

ഗൂഗിള്‍ ഇന്ത്യയുടെ വില്‍പ്പനയും പ്രവര്‍ത്തനവും ഇനി പ്രീതി ലോബാന മേല്‍നോട്ടത്തിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റമുമായി ഗൂഗിളിന്റെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയാണ് പ്രീതിയുടെ പ്രധാന ചുമതല. കൂടാതെ, ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ നേറ്റീവ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ റോമ ദത്ത ചോബെയുമായി സഹകരിച്ചും പ്രവര്‍ത്തിക്കും.

ഗൂഗിളില്‍ ചേരുന്നതിന് മുമ്പ് ജിടെക്-പ്രോസസ്, പാര്‍ട്ണര്‍, പ്രസാധക പ്രവര്‍ത്തനങ്ങള്‍, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ച പ്രീതി, വിവിധ പ്രമുഖ കമ്പനികളിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിലെ ഗ്ലോബല്‍ ഫിനാന്‍സ് സര്‍വീസസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായും അമേരിക്കന്‍ എക്‌സ്‌പ്രസില്‍ ഗ്ലോബല്‍ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റായും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ബാങ്കിംഗ് സേവനങ്ങളുടെ മേധാവിയായും എഇസിഡിഎന്‍ ഗ്രിന്‍ഡ്ലേയ്‌സ് ബാങ്കില്‍ വ്യക്തിഗത വായ്പാ വിഭാഗ മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു.

30 വര്‍ഷത്തിലധികം നീണ്ട പ്രീതി ലോബാനയുടെ കരിയറില്‍ ഫിനാന്‍സ്, ടെക്‌നോളജി, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിന്റെ പൂർവ വിദ്യാർത്ഥിയാണ് പ്രീതി. ഇ-കൊമേഴ്‌സ്, ഫിന്‍ടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളില്‍ ഗൂഗിളിന്റെ നവീകരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രീതി ലോബാനയുടെ നേതൃത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News