7 March 2026

അന്താരാഷ്‌ട്ര ബ്രാൻഡ് PUMA പേരു മാറ്റിയോ? പുതിയ പരസ്യ തന്ത്രത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി കമ്പനി

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ ബാഡ്മിൻ്റൺ താരം പി വി സിന്ധുവിനെ ബ്രാൻഡ് അബാസഡറാക്കാൻ കമ്പനി കരാർ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്.

പൂമ ഇപ്പോൾ റീബ്രാൻഡ് ചെയ്തോ? പലരുടെയും സംശയം ഇതായിരുന്നു. പുതിയതായി വന്ന പരസ്യ ബോർഡുകളിലും മറ്റും PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി, ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് മനസിലാക്കിയ കമ്പനി ഒടുവിൽ ആ സത്യം വെളിപ്പെടുത്തി. പേരോ ലോഗോയോ ഒന്നും മാറ്റിയിട്ടില്ല. തൽക്കാലത്തേക്ക് ഒരു പരസ്യ തന്ത്രം മാത്രം സ്വീകരിച്ചതാണ്.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ ബാഡ്മിൻ്റൺ താരം പി വി സിന്ധുവിനെ ബ്രാൻഡ് അബാസഡറാക്കാൻ കമ്പനി കരാർ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്. താരത്തെ ഉൾപ്പെടുത്തി പരസ്യം ചെയ്താലോ, അവരെ കൂടി കമ്പനി അധികൃതർ ഒരു വാർത്താസമ്മേളനം നടത്തി വിവരം അനൗൺസ് ചെയ്താലോ കിട്ടാത്ത പബ്ലിസിറ്റി ഈ വഴിക്ക് കിട്ടി എന്നതാണ് ലാഭം.

കാര്യം എന്തായാലും പുതിയ സോഷ്യൽ മീഡിയ യുഗത്തിൽ ഇതുപോലെയുള്ള പരസ്യങ്ങൾക്ക് തന്നെയാണ് മാർക്കറ്റ് എന്ന കാര്യം ഒരിക്കൽ കൂടി ഓർക്കാൻ മാധ്യമങ്ങൾക്കും പരസ്യ ഏജൻസികൾക്കും ഒരവസരം കൂടിയായി ഇത്.

Share

More Stories

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

Featured

More News