7 March 2026

ഗാസയ്ക്ക് കൈത്താങ്ങായി ഖത്തർ; 46 ടണ്‍ സാധനങ്ങൾ ഈജിപ്റ്റിലെത്തിച്ചു

ഖത്തറിന് പുറമെ സൗദി അറേബ്യയും യുഎഇയും ഗസയിലേക്ക് നിരന്തരം സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസക്ക് കൂടുതല്‍ സഹായവുമായി ഖത്തര്‍ ഭരണകൂടം. 46 ടണ്‍ സാധനങ്ങളുമായി ഖത്തറില്‍ നിന്നുളള രണ്ട് വിമാനങ്ങള്‍ കൂടി ഈജിപ്റ്റിലെ ആരിഷ് വിമാനത്താവളത്തില്‍ എത്തി. ഇതിൽ രണ്ട് ആബുംലന്‍സുകൾക്കൂടി ഉൾപ്പെടുന്നുണ്ട്. അവശ്യ വസ്തുക്കൾ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള സഹായമാണ് ഖത്തര്‍ ഗാസയ്ക്ക് നൽകികൊണ്ടിരിക്കുന്നത്. ഈജിപ്റ്റില്‍ എത്തിക്കുന്ന സാഹായങ്ങള്‍ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് ഗാസയില്‍ എത്തിക്കുന്നത്. ഇതുവരെ 579 ടണ്‍ സാധനങ്ങളാണ് ഖത്തര്‍ ഗാസയില്‍ എത്തിച്ചത്.

ഖത്തറിന് പുറമെ സൗദി അറേബ്യയും യുഎഇയും ഗസയിലേക്ക് നിരന്തരം സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. പലസ്തീന് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാനുളള നടപടികള്‍ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചിട്ടുണ്ട്. പലസ്തീനിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ സൗദി കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍-ആരിഷിലെത്തിയിരുന്നു. സൗദിയില്‍നിന്ന് അയച്ച സഹായങ്ങള്‍ റഫ അതിര്‍ത്തിയിലേക്കും അവിടെ നിന്ന് ഗാസയിലേക്കും അയക്കുന്ന നടപടികളും സംവിധാനവും അദ്ദേഹം നേരിട്ട് വിലയിരുത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം പലസ്തീനില്‍ എത്തിക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ഖത്തറിന്റെ മധ്യസ്ഥതയിൽ നട‌ത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഗാസയിൽ താത്ക്കാലിക വെടിനിർത്തലുണ്ടായത്. കരാറിന് ഇസ്രയേൽ സർക്കാര്‍ അംഗീകാരം നൽകുകയായിരുന്നു. എന്നാൽ താത്ക്കാലിക വെടിനിർത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News