16 December 2024

ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തി

അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.

സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് എന്ന യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചു . വിവാദത്തിലെ സത്യം തെളിയും വരെ തങ്ങൾ ഇനി വീഡിയോകൾ ചെയ്യില്ലെന്ന് എംഎസ് സൊലൂഷൻസ് സ്ഥാപകനും സിഇഒയുമായ ഷുഹൈബ് അറിയിച്ചു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

ഈ ചാനലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇനി മുതൽ വീഡിയോകൾ ചെയ്യില്ല. വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തു. തുടർ നടപടികൾ അറിയിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് നിയമനടപടികൾ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു.

അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ക്രിസ്‌മസ് പരീക്ഷയ്‌ക്ക് മുന്‍പ് എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ്‌വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യ പേപ്പറുകളായിരുന്നു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ചാനലിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗുരുതരമായ പ്രശ്‌നമാണ് ഉണ്ടായത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ ഏതൊക്കെ അധ്യാപകരാണ് പോകുന്നതെന്ന് കാര്യം ഉള്‍പ്പടെ അന്വേഷിക്കും.

ട്യൂഷന്‍ സെന്‍ററുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമാണോ ഈ സംഭവമെന്നും അന്വേഷണം നടത്തും. നേരായ രീതിയില്‍ പോകുന്ന സംവിധാനത്തെ തകര്‍ക്കാനാണ് ലക്ഷ്യമെന്നും സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Share

More Stories

പൂച്ചകളിൽ കാണുന്ന മാരകമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം; പഠനം മുന്നറിയിപ്പ് നൽകുന്നു

0
കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകൾ നശിപ്പിച്ച പക്ഷിപ്പനിയുടെ അപ്രതീക്ഷിത വാഹകരായി വളർത്തുപൂച്ചകൾ മാറുമെന്ന് ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ മാരകമായ ബുദ്ധിമുട്ട് 100...

‘വാനപ്രസ്ഥ’ത്തിലൂടെ മലയാള സിനിമയിൽ വന്ന സാക്കീര്‍ ഹുസൈന്‍

0
കഴിഞ്ഞ ദിവസം അന്തരിച്ച തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കീര്‍ ഹുസൈന് മലയാള സിനിമയുമായി വലിയ ബന്ധമുണ്ട്. അദ്ദേഹം കേരളത്തെയും കേരളത്തിലെ സംഗീത ആസ്വാദകരെയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത മോഹൻലാൽ...

‘നിലച്ചൂ, ആ തബല നാദം’; സാക്കിർ ഹുസൈൻ ഇനി ഓർമകളിൽ

0
വാഷിങ്ടണ്‍: പ്രശസ്‌ത തബല വാദകൻ സാക്കിർ ഹുസൈൻ (73) ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന്‌ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്‌ച അദ്ദേഹം അന്തരിച്ച വിവരം വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു....

അപൂർവ തിരഞ്ഞെടുപ്പ് ചരിത്രം; പുരാതന ഗ്രീസിലെ ആദ്യകാല വോട്ടിംഗ്

0
ജനാധിപത്യം സ്ഥാപിച്ചതിൻ്റെ ബഹുമതി പുരാതന ഗ്രീക്കുകാർക്കാണ് (ജനങ്ങൾ, ഡെമോകൾ, ക്രാറ്റോസ്, റൂൾ എന്നതിൻ്റെ ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്ക്) കൂടാതെ അക്ഷരാർത്ഥത്തിൽ "ജനങ്ങളാൽ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. ആദ്യകാലങ്ങളിൽ മിക്ക നഗര-...

‘കാർത്തിക് മഹാദേവൻ്റെ ക്ഷേത്രം’; സംഭാലിൽ കാർബൺ ഡേറ്റിംഗിനായി ആർക്കിയോളജിക്കൽ വഴങ്ങി

0
വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ പൂട്ടിയിട്ടിരുന്ന ക്ഷേത്രം വീണ്ടും തുറന്ന് ദിവസങ്ങൾക്ക് ശേഷം ഭസ്‌മ ശങ്കർ ക്ഷേത്രത്തിൻ്റെ കാർബൺ ഡേറ്റിംഗിന് സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക്...

ഇന്ന് മം​ഗല്യം നാളെ വൈധവ്യം: ‘കൂവാ​ഗം’; അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം

0
|വേദനായകി ചുറ്റും പൊട്ടി ചിതറിയ കുപ്പി വളകൾ, അറുത്തെറിഞ്ഞ താലി ചരടുകൾ, ചതഞ്ഞരഞ്ഞ മുല്ല പൂക്കൾ… ഒന്നിരുട്ടി വെളുത്തപ്പോൾ അവർ അരവാന്റെ വിധവകളായി. കൈകളിലെ വളകളും, കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാഞ്ഞുകഴിഞ്ഞു. പട്ടുപുടവ...

Featured

More News