13 March 2026

റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു; ലാഭം 8,913 കോടി

2020 മാര്‍ച്ച് 20-നാണ് ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ചത്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെൻ്റെര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ് പറയുന്നു.

60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്.

2020 മാര്‍ച്ച് 20-നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28-നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്‌തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News