കോയമ്പത്തൂരിന് സമീപം കൃഷ്‌ണഗിരിയിലെ ഉത്തംഗരൈയിൽ തടാകം പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ടൂറിസ്റ്റ് വാഹനങ്ങൾ ഒലിച്ചുപോയി. കൃഷ്‌ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കവിഞ്ഞൊഴുകുന്ന തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതിൻ്റെ വിഡിയോ വൈറലാണ്.
കനത്ത മഴയെ തുടർന്ന് ഉത്തംഗരൈ മേഖലയിൽ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി. ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം ഒരു തടാകമുണ്ട്. അതിലെ ജലനിരപ്പുയർന്നു പുറം ബാൻഡ് തകരുകയും കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കത്തിൽ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ഒലിച്ചു പോവുകയുമായിരുന്നു.
പത്തിലധികം ടൂറിസ്റ്റ് വാഹനങ്ങളും ഒരു കാറും ഒലിച്ചു പോകുന്ന വിഡിയോ ഇൻ്റർനെറ്റിൽ വൈറലാകുന്നുണ്ട്. കൃഷ്‌ണഗിരി ജില്ലയിൽ തിങ്കളാഴ്‌ച അതിശക്തമായ മഴയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന കാറുകളും മാക്‌സി ക്യാബുകളും ഒലിച്ചുപോയ വാഹനങ്ങളും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.