7 March 2026

തലൈവർ 171 ഇനി ‘കൂലി’ ; രജനികാന്ത് ലോകേഷ് ചിത്രത്തിന് പേരിട്ടു

സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരംഭം മുതൽക്കേ സിനിമയെക്കാൾ ചർച്ച ആയിരിക്കുന്നത് നായകനായ രജനികാന്തിന്റെ പ്രതിഫലം ആണെന്നതാണ് ഏറെ ശ്രദ്ധേയം.

തമിഴ് സിനിമയുടെ ഹിറ്റ്‌ മേക്കർ ലോകേഷ് കനകരാജ്, രജനികാന്തുമായി ചേർന്നൊരുക്കുന്ന പുതിയ സിനിമ തലൈവർ 171 എന്ന പേരിലായിരുന്നു ആരംഭിച്ചത്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ യഥാർത്ഥ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൂലി എന്നാണ് സിനിമയുടെ പേര്.

ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്ത സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കേ ഇത് തന്റെ സിനിമാറ്റിക് യൂണിവേസർസ്മായി ചേർന്നുള്ള സിനിമ അല്ലെന്നും ഒരു സ്റ്റാൻഡ് എലോൺ സിനിമ ആയിരിക്കുമെന്നും സംവിധായകൻ ലോകേഷ് പ്രതികരിച്ചു.

രജനികാന്ത് ഒരു അധോലോക നായക കഥാപാത്രം ആയാണ് സിനിമയിൽ എത്തുന്നതെന്നും ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നുമുള്ള അഭ്യൂഹങ്ങൾക്ക് ബലം നൽകുന്ന രീതിയിലാണ് സിനിമയുടെ പേരും പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്.

സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരംഭം മുതൽക്കേ സിനിമയെക്കാൾ ചർച്ച ആയിരിക്കുന്നത് നായകനായ രജനികാന്തിന്റെ പ്രതിഫലം ആണെന്നതാണ് ഏറെ ശ്രദ്ധേയം. ഈ സിനിമയോടെ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഷാറുഖ് ഖാനെ മറികടക്കാൻ സാധ്യതയുണ്ട് എന്നതാണ് റിപ്പോർട്ട്‌.

280 കോടിയിൽ കുറയാതെ പ്രതിഫലം ഈ സിനിമയ്ക്കായി വാങ്ങുന്നു എന്ന് ആദ്യം മുതൽക്കേ അഭ്യൂഹങ്ങൾ ഉണ്ട്. ജയിലർ എന്ന ഹിറ്റ്‌ സിനിമയ്ക്ക് ശേഷം നായകൻ രജനികാന്തും ലിയോ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷും ഒന്നിക്കുന്ന സിനിമയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കും മുൻപേ പ്രതീക്ഷകൾ വാനോളമാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News