7 March 2026

രംഗ ബിഷ്ണോയി; സൈബർ തട്ടിപ്പിൽ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിൻ പൊലീസ് പിടിയിൽ

വിദേശ രാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങളുമായി ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി കൂടിയാണ് ഇയാൾ

കൊച്ചി സൈബർ പൊലീസ് സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊൽക്കത്തയിൽ എത്തി സാഹസികമായി അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെ ആണ് കേരള പൊലീസ് ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ക്രിമിനൽ രംഗ ബിഷ്ണോയിയെ ആണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യാസൂത്രകനും വിദേശ രാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങളുമായി ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി കൂടിയാണ് ഇയാൾ.

‘വാഴക്കാലയിൽ മധ്യവയസ്ക്കയെ കബളിപ്പിച്ച് നാല് കോടി രൂപ തട്ടിയ കേസിലാണ് സൈബർ പൊലീസ് പിടികൂടുന്നത്. ക്രിമിനൽ സംഘത്തിൻ്റെ സംരക്ഷണമുള്ള പ്രതിയെ സ്വന്തം നാട്ടിലെത്തി അതിസാഹസികമായി ആണ് പൊലീസ് സംഘം കീഴടക്കിയത്.

പിടികൂടിയ ഉടൻ തന്നെ വിമാന മാർഗ്ഗം കേരളത്തിൽ എത്തിച്ചില്ലെങ്കിൽ ഇയാളുടെ സംഘം പൊലീസിനെ ആക്രമിക്കാനും മടിക്കില്ലെന്ന് അറിയാമായിരുന്നു. കേരളത്തിൽ ഈയിടെ നടന്ന പ്രധാനപ്പെട്ട സൈബർ തട്ടിപ്പുകളിൽ എല്ലാം രംഗ ബിഷ്ണോയിക്ക് ബന്ധമുള്ളതിനാൽ സംസ്ഥാനത്ത് നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News