28 April 2025

‘വേടൻ വെട്ടിലായി’; റാപ്പർ വേടൻ്റെ കഴുത്തിലെ മാലയിൽ പുലിയുടെ പല്ലെന്ന്

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ്റെ കഴുത്തിലെ മാലയിൽ പുലിയുടെ പല്ലെന്ന് സൂചന. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലി പല്ലു എന്ന സംശയത്തിൽ ഫ്ലാറ്റിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഫ്ലാറ്റിന് പുറത്തുള്ള വേടൻ്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. വേടന്‍ ധരിച്ചിരിക്കുന്നത് പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ ആണ് പുലിയുടെ പല്ല് കൂടി വേടൻ മലയിൽ ലോക്കറ്റ് ആക്കിയ സംശയം ഉണ്ടായത്.

Share

More Stories

ഉക്രെയ്നിൽ സൈന്യത്തെ വിന്യസിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി യുകെ

0
റഷ്യയുമായുള്ള വെടിനിർത്തലിനെത്തുടർന്ന് രാജ്യത്ത് വിന്യസിക്കാൻ സാധ്യതയുള്ള ഉക്രേനിയൻ സായുധ സേനയെ ബ്രിട്ടീഷ് സൈന്യം "പുനർനിർമ്മിക്കാൻ" സഹായിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഉക്രൈൻ , റഷ്യയുമായി...

ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ നിരസിച്ചു

0
ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ നിരസിച്ചു. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഈ കരാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ...

‘റെട്രോ’ എന്ന ചിത്രത്തിലെ പുകവലി രംഗങ്ങൾ; അനുകരിക്കരുതെന്ന് സൂര്യ

0
തന്റെ വരാനിരിക്കുന്ന 'റെട്രോ' എന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ പുകവലിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ പുകവലി ശീലത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടൻ സൂര്യ തന്റെ ആരാധകരെ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ലുലു മാളിൽ നടന്ന 'റെട്രോ'...

അഞ്ച് വർഷത്തിനുള്ളിൽ റോബോട്ടുകൾ മികച്ച മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെ മറികടക്കും: എലോൺ മസ്‌ക്

0
റോബോട്ടുകൾ നേടിയെടുത്തുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രപരമായ സുപ്രധാന മുന്നേറ്റങ്ങൾക്കിടയിൽ, അഞ്ച് വർഷത്തിനുള്ളിൽ മികച്ച മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെ മറികടക്കാൻ തങ്ങൾക്ക് കഴിവുണ്ടെന്ന് ശതകോടീശ്വരനായ എലോൺ മസ്‌ക് പറഞ്ഞു. തന്റെ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ-കമ്പ്യൂട്ടർ ഇലക്ട്രോഡ്...

‘ക്യാപ്റ്റന്‍ അതിശയൻ’; ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ

0
പഞ്ചാബ് കിങ്‌സ് ഇലവന്‍ നായകനുമായ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ. സോഷ്യല്‍ മീഡിയ എക്‌സില്‍ ആണ് പ്രീതി സിൻ്റെ പഞ്ചാബ് നായകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. വ്യക്തിയെന്ന...

എട്ട് വർഷങ്ങൾ; ‘ബാഹുബലി’ ഈ ഒക്ടോബറിൽ തീയറ്ററുകളിൽ തിരിച്ചെത്തുമെന്ന് നിർമ്മാതാവ്

0
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അഭൂതപൂർവമായ റെക്കോർഡുകൾ സൃഷ്ടിച്ച പാൻ-ഇന്ത്യൻ ചിത്രം ബാഹുബലി ഈ ഒക്ടോബറിൽ തിയേറ്ററുകളിൽ തിരിച്ചെത്തും. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസും റാണ ദഗ്ഗുബതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇതിഹാസ...

Featured

More News