10 October 2024

രത്തൻ ടാറ്റ അഥവാ കാരുണ്യം; ആറ് ഭൂഖണ്ഡങ്ങളിൽ 100-ലധികം രാജ്യങ്ങളിലായി 30-ലധികം കമ്പനികൾ

2018-ൽ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനത്തനങ്ങളിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നൽകാനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. എന്നാൽ രത്തൻ ടാറ്റയ്ക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല.

ഇന്ത്യയുടെ കോർപ്പറേറ്റ് ലോകത്തിൽ സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് അന്തരിച്ച രത്തൻടാറ്റ. ബിസിനസ് സാമ്രാജ്യം വളർത്തിയ മിടുക്കിൽ മാത്രമല്ല പ്രചോദനാത്മകമായ ശൈലിയിലും ശ്രദ്ധേയമാണ് അദ്ദേഹത്തിൻ്റെ ജീവിതം. സഹജീവികളോടുള്ളതു പോലെ തന്നെ മിണ്ടാപ്രാണികളായ മൃഗങ്ങളോടും രത്തൻ ടാറ്റ പ്രത്യേകമായ സ്നേഹം പുലർത്തിയിരുന്നു.

വളരെ വിശാലമായ വ്യവസായ സാമ്രാജ്യമുണ്ടായപ്പോഴും തികച്ചും വ്യത്യസ്തവും വിഖ്യാതവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത ശൈലികൾ. ആറ് ഭൂഖണ്ഡങ്ങളിൽ 100-ലധികം രാജ്യങ്ങളിലായി 30-ലധികം കമ്പനികളിൽ സ്വാധീനവും നിയന്ത്രണവും ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ ശത കോടീശ്വരന്‍മാരുടെ ഒരു പട്ടികയിലും ഇടം പിടിച്ചിട്ടില്ല എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഊഹിക്കാം.

മനുഷ്യരോടുള്ള പോലെ തന്നെ രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹവും വളരെ വലുതാണ്. രത്തൻ ടാറ്റയുടെ നായപ്രേമത്തെക്കുറിച്ച് വ്യവസായിയും കോളമിസ്റ്റും നടനുമായ സുഹേൽ സേത്ത് പങ്കുവെച്ച അനുഭവത്തിൻ്റെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2018-ൽ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനത്തനങ്ങളിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നൽകാനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. എന്നാൽ രത്തൻ ടാറ്റയ്ക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല.

തൻ്റെ വളർത്തു നായയ്ക്ക് സുഖമില്ലാത്ത കാരണത്താൽ അവസാന നിമിഷം ഇംഗ്ലണ്ടിലേക്കുള്ള യാത്ര അദ്ദേഹം ഒഴിവാക്കി. പ്രശസ്‌തമായ ഒരു അവാർഡ് ദാന ചടങ്ങിനേക്കാൾ രോഗബാധിതനായ തൻ്റെ നായയ്ക്ക് മുൻഗണന നൽകാനുള്ള രത്തൻ ടാറ്റയുടെ തീരുമാനം ചാൾസ് രാജകുമാരനെ പോലും വിസ്മയിപ്പിച്ചു.

ഈ സംഭവത്തെ പറ്റി അറിഞ്ഞപ്പോൾ രത്തൻ ടാറ്റയുടെ ആദർശങ്ങളെയും മുൻഗണനകളെയും ചാൾസ് രാജകുമാരൻ അഭിനന്ദിച്ചതായും സുഹേൽ സേത്ത് പറയുന്നു. നായകൾക്കായി മുംബൈയിൽ ആരംഭിച്ച മൃഗാശുപത്രിയാണ് രത്തൻ ടാറ്റയുടെ അവസാന സംരംഭം. ഏകദേശം 165 കോടി ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടു കൂടിയായിരുന്നു നിർമ്മാണം.

ഇന്ത്യയുടെ പൊതു നിരത്തുകളിൽ കുടുംബങ്ങൾക്ക് മഴ നനയാതെയും വെയിലേല്‍ക്കാതെയും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു വാഹനം രത്തൻ ടാറ്റയുടെ സ്വപ്നത്തിൽ നിന്നാണ് ടാറ്റാ നാനോ എന്ന കുഞ്ഞന്‍ കാർ ഉടലെടുക്കുന്നത്. അദ്ദേഹത്തിനും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്.

ഇതിനോടൊപ്പം തന്നെ, മികച്ച ആശയങ്ങളുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്കും രത്തൻ ടാറ്റ ധാരാളം സഹായം നൽകിയിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ ടാറ്റക്ക് കത്തെഴുതിയവരെ പോലും വിസ്മയിപ്പിച്ച് അദ്ദേഹം തിരിച്ചു വിളിക്കുകയും, കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്തിരുന്നു.

Share

More Stories

മെറ്റാ എഐ; വിപുലീകരണം യുകെയിലേക്കും മറ്റ് അഞ്ച് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു

0
കമ്പനിയുടെ ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ മെറ്റാ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്ക് ബുധനാഴ്ച മെറ്റാ പ്രഖ്യാപിച്ചു. എഐ ചാറ്റ്‌ബോട്ടിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ...

കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

0
കിയയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ പ്രധാന എതിരാളികള്‍. വാഹനം...

ക്രോപ്പ് ടോപ്പ് ധരിച്ച യുവതികളെ ഇറക്കി വിട്ടു; സ്പിരിറ്റ് എയർലൈൻസിൽ വിവാദം

0
ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ രണ്ടു യുവതികളെ സ്പിരിറ്റ് എയർലൈൻസിൽ നിന്ന് ഇറക്കി വിട്ട സംഭവം വിവാദം ഉയർത്തുന്നു. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോകാനിരുന്ന വിമാനത്തില്‍ വസ്ത്രമാന്യത സംബന്ധിച്ച് ഉണ്ടായ തർക്കമാണ്...

പിടി ഉഷക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം

0
ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം നടക്കുന്നു . ഈ മാസം 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ഉയർന്നു വരുന്ന തീരുമാനം. യോഗത്തിൽ ഒളിംപിക്...

ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും കടത്തിയത് അരലക്ഷം കോടി ; കമ്പനികള്‍ക്കെതിരെ ഇഡി അന്വേഷണം

0
ഏകദേശം അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും ഹവാല പണമായി പോയി എന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷണം ആരംഭിച്ചു . ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന...

രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക് എത്തിച്ചേരും; സാധ്യതകൾ

0
രാജ്യത്തെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗം ഇനിയും ആളുകൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച്‌ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത് . ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും...

Featured

More News