27 September 2024

എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍; തൃശ്ശൂര്‍ പൂരം കലങ്ങിയതില്‍ വീണ്ടും അന്വേഷണം

തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം. അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്‌തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.

എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തത്.

തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.

Share

More Stories

അൻവർ എന്ന വ്യക്തിയേയല്ല, ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം

0
| ബഷീർ വള്ളിക്കുന്ന് അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ...

മേക്ക് ഇൻ ഇന്ത്യയുടെ പത്ത് വർഷം; പരിവർത്തനവും വളർച്ചയും

0
ന്യൂഡൽഹി: മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ‘മേക്ക് ഇൻ ഇന്ത്യ’ ബുധനാഴ്‌ച പത്തുവർഷം പൂർത്തിയാക്കി. ഇത് ഇന്ത്യയുടെ പരിവർത്തനപരമായ വളർച്ചയുടെ ഒരു ദശാബ്ദത്തെ ചിത്രീകരിച്ചു. അത് ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി നിലകൊള്ളുന്ന...

സ്പാം കോളിന് വില്ലനാകാൻ എഐ; എയര്‍ടെല്ലിലെ സ്‌പാം കോളുകളും മെസേജുകളും തടയും

0
ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായ സ്‌പാം കോളുകളെയും മെസേജുകളെയും തടയാന്‍ ഭാരതി എയര്‍ടെല്‍ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കോടിക്കണക്കിന് സ്‌പാം കോളുകളെയും മെസേജുകളെയും ഒരുസമയം വിശകലനം ചെയ്ത് ഉപഭോക്താക്കളെ മുന്നറിയിപ്പാക്കാന്‍ ശേഷിയുള്ള എഐ സംവിധാനമാണ്...

പ്രകൃതിദത്ത ലബോറട്ടറിയാണ് ലോസ്റ്റ് തടാകം; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

യുഎസിന് ആശങ്ക; ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരോധിക്കും

0
ചൈനയിൽ നിർമ്മിതമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയെ നിരോധിക്കാനുള്ള നീക്കവുമായി യുഎസ്. ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ 'അമേരിക്കൻ റോഡുകളിലെ കാറുകളെ വിദൂരനിയന്ത്രണത്തിലാക്കാൻ' എതിരാളികൾക്ക് സഹായം നൽകും...

ഇന്ത്യൻ വംശജനായ സംരംഭകന്റെ സൃഷ്ടി; ചർച്ചയായി വിയറബിള്‍ എഐ ഉപകരണം ‘ഐറിസ്’

0
ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ഫോട്ടോകളായി പകര്‍ത്തിയാല്‍ അത് മനോഹരമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ അവയില്‍ ചില ചിത്രങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ നാം ബുദ്ധിമുട്ടിയാല്‍ പറഞ്ഞുതരാന്‍ ഒരു സഹായിയുണ്ടെങ്കിലോ? അത്തരമൊരു...

Featured

More News