17 January 2025

2025ലെ ആദ്യ ഹിറ്റ്; റിലീസായി ആദ്യ ആഴ്ചയിൽ തന്നെ മുടക്കുമുതലിന്‍റെ നാലിരട്ടി കളക്ഷനുമായി രേഖാചിത്രം

ഇതുവരെ 38 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. ഇത് ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്.

2025ൻ്റെ തുടക്കത്തിൽആദ്യ മാസത്തിൽ തന്നെ മലയാള സിനിമയുടെ വിജയഗാഥ ആരംഭിച്ചിരിക്കുകയാണ്. ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്.

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഈ സിനിമയിൽ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. ചിത്രം റിലീസായി ആദ്യ ആഴ്ചയിൽ തന്നെ മുടക്കുമുതലിന്‍റെ നാലിരട്ടിയാണ് വേൾഡ് വൈഡ് കളക്ഷൻ നേടിയിരിക്കുന്നത്.

ഇതുവരെ 38 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. ഇത് ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.

കേരളത്തിലെ എൺപതുകളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Share

More Stories

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്....

ദുബൈ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളം

0
2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോ​ടി ...

വയോധികരുടെ എണ്ണം കൂടുന്നു; ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

0
ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്. 2004 അവസാനത്തോടെ ചൈനയുടെ...

ഒരു കോടി രൂപ ആവശ്യപ്പെട്ട് ജോലിക്കാരിയോട് വഴക്കിട്ടു; സെയ്‌ഫ് അലി ഖാനെ ആക്രമിച്ചതിൽ പുതിയ വിവരങ്ങൾ

0
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ്റെ വസതിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഖാൻ്റെ വീട്ടിൽ ഉണ്ടായ ആക്രമണ...

ചൈനയുമായി ട്രംപ് ഭരണകൂടത്തിൻ്റെ നയം എന്തായിരിക്കും; അമേരിക്കയുടെ പുതിയ എൻഎസ്എ സൂചനകൾ

0
ഡൊണാൾഡ് ട്രംപ് ജനുവരി 20ന് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ അദ്ദേഹത്തിൻ്റെ ഭരണകൂടത്തിൻ്റെ വിദേശനയത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ആരംഭിച്ചു. പ്രത്യേകിച്ച് ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നുവരുന്നു. അതിനിടെ, ട്രംപ്...

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്‌ച

0
കഷായത്തിൽ കളനാശിനി കലർത്തി ഷാരോണ്‍ എന്ന കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാരൻ നായര്‍ കുറ്റക്കാരനാണെന്നും...

Featured

More News