8 March 2026

റിപ്പോർട്ടർ ടിവി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം മേധാവി ടിവി പ്രസാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഏഷ്യാനെറ്റ്‌ ന്യൂസ്

സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്താൻ ഏഷ്യാനെറ്റ്‌ ന്യൂസ് അൻപത് ലക്ഷം നൽകി എന്ന വിവരം സിബിഐ റിപ്പോർട്ടിൽ ഉണ്ടെന്ന വാർത്ത റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്തിരുന്നു.

റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം മേധാവിയായ ടിവി പ്രസാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഏഷ്യാനെറ്റ്‌ ന്യൂസ് നെറ്റ്‌വർക്ക്. സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്താൻ ഏഷ്യാനെറ്റ്‌ ന്യൂസ് അൻപത് ലക്ഷം നൽകി എന്ന വിവരം സിബിഐ റിപ്പോർട്ടിൽ ഉണ്ടെന്ന വാർത്ത റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഏഷ്യാനെറ്റ്‌ ന്യൂസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ടിവി പ്രസാദിനെതിരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ്‌ ന്യൂസ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്തുത വാർത്ത അല്പം മുൻപ് റിപ്പോർട്ടർ ടിവി തന്നെ സംപ്രേഷണവും ചെയ്തു.സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് റിപ്പോർട്ടർ ടിവി ഇത് സംബന്ധിച്ച വാർത്ത സംപ്രേഷണം ചെയ്തത്.

സോളാർ കേസിലെ പരാതിക്കാരിയുടെ കത്ത് വാങ്ങാൻ ഏഷ്യാനെറ്റ്‌ ന്യൂസ് അൻപത് ലക്ഷം രൂപ നൽകിയെന്നും, ഈ പണം വാങ്ങിയത് നന്ദകുമാർ ആണെന്നുമുള്ള വിവരം കേസിലെ ഒന്നാം സാക്ഷി സിബിഐക്ക് മൊഴി നൽകിയെന്ന വാർത്ത ആയിരുന്നു റിപ്പോർട്ടർ സംപ്രേഷണം ചെയ്തത്.ഒന്നാം സാക്ഷിയുടെ മൊഴി അന്തിമ റിപ്പോർട്ടിൽ കൃത്യമായി സിബിഐ ചേർത്തിട്ടുണ്ടെന്നുമുള്ള വിവരവും ചാനൽ നൽകിയിരുന്നു. പക്ഷെ പണം വാങ്ങിയല്ല ഏഷ്യാനെറ്റ്‌ ന്യൂസിന് കത്ത് നൽകിയതെന്നും ചാനലിനെതിരെയുള്ള ആരോപണം തെറ്റെന്നും ടിജി നന്ദകുമാർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ കാര്യത്തെ പറ്റി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇതുവരെ യാതൊരു വിശദീകരണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടർ ടിവിയുടെ വാദം.വാർത്ത നൽകിയ ചാനലിലെ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ചാനൽ എംഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയതായും റിപ്പോർട്ടർ ടിവി അറിയിച്ചു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News