5 December 2024

മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ടുകൾ

ആർഎസ്എസ് തലവൻ്റെ നാഗ്‌പൂരിലെ ഈ പ്രസംഗം ഇപ്പോൾ രാജ്യത്തെ വിവാദ സംഭവങ്ങളിൽ കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്

ഗ്യാൻവാപി മസ്‌ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. 2022 ജൂൺ മാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിൽ ആയിരുന്നു. ആർഎസ്എസ് തലവൻ പറഞ്ഞത് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് എതിരല്ല എന്നായിരുന്നു. “മുസ്ലീങ്ങളുടെ മുൻഗാമികൾ ഹിന്ദുക്കളായിരുന്നു. ഇന്ത്യയിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് ഹിന്ദുക്കളുടെ സ്വത്വം ഇല്ലാതാക്കാൻ ആണെന്ന് പലരും കരുതി,” -മോഹൻ ഭഗവത് പറഞ്ഞു

“തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനസ്ഥാപിക്കണമെന്ന് പലരും ഇന്ന് ആവശ്യപ്പെടുന്നു. ഓരോ ദിവസവും പുതിയ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കരുത്. സംഘർഷം രൂക്ഷമാക്കുന്നത് എന്തിനാണ്? ഗ്യാൻവാപിയിൽ ഹിന്ദു വിശ്വാസം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എന്തിനാണ് ഓരോ പള്ളിയിലും ശിവലിംഗം തേടി പോകുന്നത്?,” -ഭഗവത് പറഞ്ഞു.

ആർഎസ്എസ് തലവൻ്റെ നാഗ്‌പൂരിലെ ഈ പ്രസംഗം ഇപ്പോൾ രാജ്യത്തെ വിവാദ സംഭവങ്ങളിൽ കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. സംഭലിലെ ഷാഹി ജമാ മസ്‌ജിദിലും അജ്‌മീറിലെ അജ്‌മീർ ശരീഫ് ദർഗയിലും ഹിന്ദു വിഭാഗം ഉന്നയിച്ച അവകാശവാദത്തിൽ സംഘപരിവാർ ഇതുവരെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിൽ തകർക്കപ്പെട്ടു എന്ന ആർഎസ്എസ് വാദത്തോട് ചേർന്ന് നിൽക്കുന്നതാണെങ്കിലും സംഭലിലും അജ്‌മീറിലും സംഘപരിവാർ മൗനം തുടരുകയാണ്.

ഇത്തരത്തിൽ ഒരുപാട് അധികം മുസ്ലിം ആരാധനാലയങ്ങൾക്ക് മുകളിൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് കാശി, മധുര എന്നിവിടങ്ങളിൽ ക്ഷേത്ര നിർമ്മാണം എന്ന ആവശ്യത്തെ ദുർബലപ്പെടുത്തുമെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ പ്രതികരണത്തിൽ ഒരു ആർഎസ്എസ് ലീഡർ പറഞ്ഞത് തങ്ങളുടെ മൂന്നാവശ്യങ്ങൾ രാമക്ഷേത്രം, കാശി, മധുര എന്നിവയാണ് എന്നാണ്.

എന്നാൽ, രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നായി ഇത്തരം ആവശ്യങ്ങൾ ഉയരുന്നത് തങ്ങളുടെ യഥാർത്ഥ ആവശ്യത്തെ ദുർബലപ്പെടുത്തുമെന്നും ആർഎസ്എസ് നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. വിഷയത്തിൽ പേര് വെളിപ്പെടുത്തി പ്രതികരിക്കാൻ ഒരു ആർഎസ്എസ് നേതാവും തയ്യാറാകുന്നില്ല എന്ന കാര്യവും റിപ്പോർട്ടിലുണ്ട്.

ഇനി ആർഎസ്എസ് തലവൻ്റെ പ്രസംഗത്തിലേക്ക് തിരികെ വന്നാൽ വളരെ പ്രസക്തമായ ചില വാദങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. “പള്ളികൾക്ക് അകത്തു നടക്കുന്നതും പ്രാർത്ഥനയാണ്. അത് പുറത്തുനിന്നു വരുന്നു എന്നുള്ളത് ശരിയാണ്. എന്നാൽ മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരല്ല. അവർ ആ കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അവർ ആ വിശ്വാസം തുടരുന്നത് തീർത്തും സ്വീകാര്യവുമാണ്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ ആർഎസ്എസ് എതിർക്കുന്നുമില്ല” -മോഹൻ ഭഗവത് പറഞ്ഞു.

എന്നാൽ ആർഎസ്എസ് തലവൻ്റെ നിലപാട് സംഘപരിവാറിൽ കാര്യമായി അനുകൂലിക്കപ്പെട്ടില്ല. മധ്യപ്രദേശിലെ ധറിൽ കമൽ മൗല പള്ളിയും ദില്ലിയിലെ കുത്തബ് മിനാറും ആഗ്രയിലെ താജ്‌മഹലും ഹിന്ദു ആരാധനാലയങ്ങൾ ആയിരുന്നു എന്ന വാദം ശക്തിപ്പെടുകയാണ് ചെയ്‌തത്. ഹിന്ദു സമൂഹം ഇന്ത്യയിൽ നേരിട്ട ചരിത്രപരമായ അനീതി തിരുത്തപ്പെടേണ്ടതാണ് എന്ന നിലപാട് ആർഎസ്എസ് കേഡറുകളിൽ നിലനിന്നതാണ് മോഹൻ ഭഗത്തിൻ്റെ നിലപാട് സ്വീകരിക്കപ്പെടാതെ പോകാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ മത വൈകാരികത ശക്തമായി ഉന്നയിക്കപ്പെട്ടത് ജാർഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു.

സംഭലിലും അജ്‌മീറിലും കോടതി വ്യവഹാരം എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് വിലയിരുത്തിയ ശേഷം അതിൽ നിലപാട് പറയാം എന്ന നിലയിലാണ് ആർഎസ്എസ് ഇപ്പോഴുള്ളത്. സംഭലിൽ വിചാരണ കോടതി നടപടികൾ നിർത്തിവെച്ച സുപ്രീംകോടതി സർവ്വേ റിപ്പോർട്ട് സീൽഡ് കവറിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഒപ്പം മസ്‌ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി അനുവാദം നൽകി.

മധുര ഈദ്ഗാഹ് പള്ളി, ഗ്യാൻവാപി പള്ളി എന്നിവയാണ് ആർഎസ്എസിൻ്റെ പ്രഥമ പരിഗണനയിലുള്ളത്. അയോദ്ധ്യാ വിവാദം കത്തി നിൽക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ പല പള്ളികളുമായി ബന്ധപ്പെട്ടു സമാനമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും അതൊന്നും ആർഎസ്എസിൻ്റെ പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വാദങ്ങളെ ആർഎസ്എസ് തീർത്തും തള്ളുന്നുമില്ല. മറ്റൊരു പ്രധാനപ്പെട്ട ആർഎസ്എസ് നേതാവിൻ്റെതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്ന വാദം, “ഓരോന്നിലും വിഷയാധിഷ്ഠിത നിലപാട് സ്വീകരിക്കും” -എന്നാണ്.

“ഇവയിൽ യഥാർത്ഥ ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഗണിച്ചേ മതിയാകൂ. രാജ്യത്തെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ശരിയായ കാഴ്‌ചപ്പാടിൽ വേണം അതിൽ നിലപാടെടുക്കാൻ. അതിനെല്ലാം മുകളിൽ ഇവിടെ വഖഫ് വിഷയം ഉണ്ട്. രാജ്യത്ത് ഇഷ്‌ടമുള്ള സ്വത്തിൽ അവകാശവാദം ഉന്നയിക്കാനാവുന്ന സാഹചര്യമാണ്. സംഭലിൽ ആദ്യം വേണ്ടത് സമാധാനമാണ്. അവിടുത്തെ തർക്ക വിഷയം പിന്നീട് പരിഗണിക്കാം,”-ആർഎസ്എസ് നേതാവ് പറയുന്നു.

ആർഎസ്എസിന് രാജ്യത്തെ ഹിന്ദു സമൂഹത്തിന് മുകളിൽ നിയന്ത്രണമില്ലെന്നും മോഹൻ ഭഗവത്തിൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ചില വ്യക്തികൾ ക്ഷിപ്ര രാഷ്ട്രീയ നേട്ടത്തിനും ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി ഇത്തരം വാദങ്ങൾ ഉന്നയിക്കുകയാണെന്ന് നിലപാട് ആർഎസ്എസിൽ ചില നേതാക്കൾക്കുണ്ട്.

കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതിനാൽ പലരും സംഘപരിവാറായി ചമഞ്ഞ് ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ആർഎസ്എസിന് ഇത്തരം ഹ്രസ്വകാല ലക്ഷ്യങ്ങളില്ലെന്നും സംഘം അച്ചടക്കമുള്ള സംഘടനയാണെന്നും ഇവർ പറയുന്നുണ്ട്. രാമക്ഷേത്ര വാദം ഉന്നയിച്ചത് ഹിന്ദു സമൂഹത്തിൻ്റെ ആത്മാഭിമാനം ഉയർത്താനും അവർക്ക് ആത്മവിശ്വാസമേകാനും ആണെന്ന് മറ്റൊരു ആർഎസ്എസ് നേതാവ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

Photo/Source: TheIndianExpress, 24NewsMalayalam

Share

More Stories

58-ാം ദിനം ഒടിടിയില്‍ ‘ബോഗയ്ന്‍വില്ല’

0
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോ​ഗയ്ന്‍വില്ല എന്ന ചിത്രമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍...

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്ത നവകേരളം പാലിയേറ്റീവ് പദ്ധതികൾ; കേരളത്തിൽ സംയോജിത പ്രവർത്തനം

0
തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ...

പട്ടാള നിയമത്തിൻ്റെ പേരിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ഇംപീച്ച്‌മെൻ്റ് നേരിടുന്നു; ഭരണത്തിൽ എന്തും സംഭവിക്കാം

0
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്‌ച പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമർപ്പിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും ഹ്രസ്വകാലവുമായ സൈനിക നിയമത്തിനെതിരെ ശക്തമായ ആയുധധാരികളായ സൈനികർ പാർലമെൻ്റ് വളയാൻ കാരണമായി....

‘കാനഡ പോസ്റ്റൽ സമരം’ ആരോഗ്യ സ്ക്രീനിംഗുകളും ഡോക്യുമെൻ്റ് പുതുക്കലും തടസ്സപ്പെടുന്നു

0
കാനഡ പോസ്റ്റിൻ്റെ കണക്കനുസരിച്ച് ആളുകൾക്ക് ലഭിക്കുന്ന ശരാശരി കത്തുകളുടെ എണ്ണം വർഷങ്ങളായി ഗണ്യമായി കുറഞ്ഞു. 2006ലെ ആഴ്‌ചയിൽ ഏഴ് എന്നതിനെ അപേക്ഷിച്ച് ആഴ്‌ചയിൽ വെറും രണ്ടെണ്ണമായി കുറഞ്ഞു. എന്നിരുന്നാലും, വിചിത്രമായ എൻവലപ്പ് ലഭിക്കുമ്പോൾ...

ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

0
സമ്പൂര്‍ണ ബീഫ് നിരോധന ഉത്തരവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. മാട്ടിറച്ചി...

പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും ഹൈക്കോടതി വിലക്കി

0
അയ്യപ്പഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുന്നതിനാൽ പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും ഹൈക്കോടതി വിലക്കി. ശബരിമലയിലെ ഡോളി സമരത്തിലാണ് ഹൈക്കോടതിയുടെ പ്രതികരണം. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും...

Featured

More News