11 February 2025

റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരും ആനന്ദ കുമാറും പ്രതികൾ; പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് കേസെടുത്തു

കസ്റ്റഡിയിലുള്ള അനന്തുകൃഷ്‌ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്

മലപ്പുറം: പകുതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പ്രതി. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ സിഎൻ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ഒന്നാം പ്രതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ കുമാർ. വലമ്പൂർ സ്വദേശി ഡാനിമോൻ്റ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.

കസ്റ്റഡിയിലുള്ള അനന്തുകൃഷ്‌ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പകുതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് രണ്ട് കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു.

തെളിവെടുപ്പിനിടെ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻ്റ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണ സംഘം അറിയിച്ചു.

തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും

സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്‌മകളും അനന്തുകൃഷ്‌ണന്‍ രൂപീകരിച്ചിരുന്നു. കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം.

ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്‌ണന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസിൻ്റെ അനുമാനം. അനന്തുകൃഷ്‌ണന്‍റെ അറസ്റ്റിന് പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.

Share

More Stories

അമേരിക്കയിൽ നിന്നും കാലിഫോർണിയ വാങ്ങാൻ ഡെന്മാർക്ക്; ട്രംപിനെതിരെ ആക്ഷേപഹാസ്യ ആശയം

0
ഡെൻമാർക്കിലെ ഒരു ക്രൗഡ് ഫണ്ടിംഗ് ഗ്രൂപ്പ്, തങ്ങളുടെ രാജ്യം യുഎസ് സംസ്ഥാനമായ കാലിഫോർണിയയെ ഒരു ട്രില്യൺ ഡോളറിനും ആജീവനാന്ത ഡാനിഷ് പേസ്ട്രികളുടെ വിതരണത്തിനും ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ഗ്രീൻലാൻഡ് വാങ്ങാനുള്ള തന്റെ താൽപ്പര്യം യുഎസ്...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിതും വിരാടും വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടത് ആവശ്യമാണ്: മുരളീധരൻ

0
ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മികച്ച ഫോമിൽ ആയിരിക്കണമെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. മത്സരത്തിൽ ഉപഭൂഖണ്ഡത്തിലെ ടീമുകൾക്ക് കൂടുതൽ സന്തുലിതമായ ബൗളിംഗ് ആക്രമണങ്ങൾ...

വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്നത് അമ്മയുടെ സുഹൃത്തിനെ; സംശയം തോന്നാത്ത പ്രതിയുടെ നീക്കങ്ങൾ

0
ആലപ്പുഴ: അമ്മയുടെ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്ന കേസിൽ പ്രതിയായ കിരണിൻ്റ നീക്കങ്ങൾ സംശയം തോന്നാത്ത രീതിയിൽ. ദിനേശൻ്റ മൃതദേഹം പാടത്തു നിന്നും കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്‌കാര ചടങ്ങുകളിലും...

കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു. സൂചനകള്‍ പ്രതിഫലിക്കുന്നത് സ്‌കൂളുകളില്‍

0
കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു എന്ന് കണക്കുകൾ പറയുന്നു . ഇതിന്റെ സൂചനകള്‍ സ്‌കൂളുകളില്‍ പ്രതിഫലിച്ചു തുടങ്ങി. ആകെ 25 കുട്ടികള്‍ പോലുമില്ലാത്ത 1200 വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസ്ഥാന...

ധനുഷ് സംവിധാനം ചെയ്‌ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്‌ലർ പുറത്ത്

0
മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ ട്രെയ്‌ലർ റീലിസ് ചെയ്‌തു. സൂപ്പർഹിറ്റ് ചിത്രം രായന്...

കിന്നർ അഖാഡ വേഷത്തിൽ നിന്ന് മംമ്ത കുൽക്കർണി രാജിവച്ചു

0
മുൻ ബോളിവുഡ് നടി മംമ്ത കുൽക്കർണി അടുത്തിടെ കിന്നർ അഖാരയിലെ മഹാമണ്ഡലേശ്വർ സ്ഥാനം രാജിവച്ചു. ഒരു വീഡിയോ പ്രസ്‌താവനയിൽ, കുൽക്കർണി തൻ്റ രാജി പ്രഖ്യാപിച്ചു, "ഞാൻ, മഹാമണ്ഡലേശ്വർ യമായ് മമതാ നന്ദഗിരി, ഈ...

Featured

More News