16 December 2024

‘റോഡപകടങ്ങൾ മുറിവുണങ്ങാതെ’; ഡ്രൈവർമാർക്ക് കേരള പൊലീസ് നിർദേശം

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തി വെയ്ക്കണം

കേരളം ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ്. രാത്രികാല വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് കേരള പൊലീസ്. വാഹനം ഓടിക്കുമ്പോൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും ഉറക്കത്തോട് വാശി കാണിക്കരുതെന്നുമാണ് കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം:

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേക്ക് വീണു പോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തി വെയ്ക്കണം.

ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിൻ്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്‌പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.

രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഉറക്കത്തിൻ്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തി

0
സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് എന്ന യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചു . വിവാദത്തിലെ സത്യം തെളിയും വരെ തങ്ങൾ ഇനി വീഡിയോകൾ ചെയ്യില്ലെന്ന്...

‘നിലച്ചൂ, ആ തബല നാദം’; സാക്കിർ ഹുസൈൻ ഇനി ഓർമകളിൽ

0
വാഷിങ്ടണ്‍: പ്രശസ്‌ത തബല വാദകൻ സാക്കിർ ഹുസൈൻ (73) ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന്‌ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്‌ച അദ്ദേഹം അന്തരിച്ച വിവരം വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു....

അപൂർവ തിരഞ്ഞെടുപ്പ് ചരിത്രം; പുരാതന ഗ്രീസിലെ ആദ്യകാല വോട്ടിംഗ്

0
ജനാധിപത്യം സ്ഥാപിച്ചതിൻ്റെ ബഹുമതി പുരാതന ഗ്രീക്കുകാർക്കാണ് (ജനങ്ങൾ, ഡെമോകൾ, ക്രാറ്റോസ്, റൂൾ എന്നതിൻ്റെ ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്ക്) കൂടാതെ അക്ഷരാർത്ഥത്തിൽ "ജനങ്ങളാൽ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. ആദ്യകാലങ്ങളിൽ മിക്ക നഗര-...

‘കാർത്തിക് മഹാദേവൻ്റെ ക്ഷേത്രം’; സംഭാലിൽ കാർബൺ ഡേറ്റിംഗിനായി ആർക്കിയോളജിക്കൽ വഴങ്ങി

0
വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ പൂട്ടിയിട്ടിരുന്ന ക്ഷേത്രം വീണ്ടും തുറന്ന് ദിവസങ്ങൾക്ക് ശേഷം ഭസ്‌മ ശങ്കർ ക്ഷേത്രത്തിൻ്റെ കാർബൺ ഡേറ്റിംഗിന് സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക്...

ഇന്ന് മം​ഗല്യം നാളെ വൈധവ്യം: ‘കൂവാ​ഗം’; അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം

0
|വേദനായകി ചുറ്റും പൊട്ടി ചിതറിയ കുപ്പി വളകൾ, അറുത്തെറിഞ്ഞ താലി ചരടുകൾ, ചതഞ്ഞരഞ്ഞ മുല്ല പൂക്കൾ… ഒന്നിരുട്ടി വെളുത്തപ്പോൾ അവർ അരവാന്റെ വിധവകളായി. കൈകളിലെ വളകളും, കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാഞ്ഞുകഴിഞ്ഞു. പട്ടുപുടവ...

ആയിരത്തോളം യൂണിറ്റുകൾ മലബാറിൽ; വിവാദ മെക് സെവൻ കൂട്ടായ്‌മ എന്താണ്?

0
ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി.സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക്- 7 അഥവാ മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിഹാരം...

Featured

More News