| അർജുൻ അച്ചു
ബ്രിട്ടീഷ് ഭരണത്തിനെതിരെയും ഹൈദരാബാദിലെ നിസാമിനെതിരെയും പോരാടിയ രണ്ട് ഇന്ത്യൻ വിപ്ലവകാരികളാണ് അല്ലൂരി സീതാരാമ രാജു, കൊമരം ഭീം. ഇവരെ ഫോക്കസ് ചെയ്തു ഒരു Fictional കഥയുമായി വന്നിരിക്കുകയാണ് രാജമൗലി ഇത്തവണ.
RRR (2022) Genre – Period Action Drama The story എന്ന് പറഞ്ഞു കാണിച്ചു തുടങ്ങുന്ന പ്രധാന ഒരു പ്ലോട്ട്. ട്രെയ്ലറിൽ തന്നെ അത് കാണിച്ചിട്ടുണ്ട്. ഒരു പെൺകുട്ടിയെ പിടിച്ചോണ്ട് പോകുന്ന ബ്രിട്ടീഷ് ആൾകാർ. ഈ സ്റ്റോറിയിലേക്കു അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ introduce ചെയുന്നു. രണ്ടുപേർക്കും അവരുടേതായ രീതിയിൽ സ്പേസ് കൊടുത്തു പറഞ്ഞു തുടങ്ങി രണ്ടു പേരെയും ആ The story എന്ന പ്ലോട്ടിലേക്കു കൊണ്ട് വരുകയും അവർക്കിടയിൽ ഉണ്ടാകുന്ന കോൺഫ്ലിക്റ്റ്, ബാക്കി നടക്കുന്ന കാര്യങ്ങളും മറ്റുമാണ് കഥ. പ്രധാനമായും രാമ രാജു, ഭീം ഇവരെ മാത്രം ഫോക്കസ് ചെയ്താണ് കഥയും പോകുന്നത്.
സിമ്പിൾ ആയിട്ടുള്ള ഒരു കഥ ആണ്. ഒന്ന് എടുത്തു നോക്കിയാൽ വലിയ പുതുമ ഒന്നും നമുക്കും തോന്നില്ല, പക്ഷെ The way of Storytelling എന്നത് ഇവിടെ നൈസ് ആയിട്ടു ചെയ്തിട്ടുണ്ട്. കൂട്ടിനു അതിഗംഭീര മേക്കിങ്. ഇതൊരു രാജമൗലി സിനിമ ആണ്. അപ്പോ പിന്നെ മേക്കിങ് കിടു ആയിരിക്കും എന്ന് നമുക്കു അറിയാലോ. അന്യായ മേക്കിങ് ആണെന്ന് തന്നെ വീണ്ടും വീണ്ടും എടുത്തു പറയേണ്ടി വരും. ഒരുപാട് കിടിലൻ ഷോട്ട് ഉണ്ട് ഇതിൽ.
ഫസ്റ്റ് ഹാഫ് ആണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ആ ഒരു ഒന്നര മണിക്കൂറിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെയും കിടു ആണ്. പ്രതേകിച്ചു ആ Naattu Naattu സോങ് place ചെയ്തേക്കുന്നതും, ആ സോങ്ങും അത് തിയേറ്ററിൽ കണ്ടപ്പോ വല്ലാത്തൊരു വൈബ് ഫീലിംഗ് ആയിരുന്നു. അത് കഴിഞ്ഞു ഇന്റർവെൽ മുന്നേ ഉള്ള ഒരു 20 മിനിറ്റ് ഒകെ തിയേറ്ററിൽ കാണാൻ കിടു എക്സ്പീരിയൻസ് ആണ്. ഇനി സെക്കന്റ് ഹാൾഫിലേക്കു വരുമ്പോ ഫസ്റ്റ് ഹാൾഫിൽ കണ്ട ആ ഒരു fast paced എന്നത് കുറച്ചു കുറയുന്നുണ്ട്. അതൊക്കെ ക്ലൈമാക്സ് സീനുകൾ കാണുമ്പോ നമ്മൾ മറന്നുപോകും.
നിർമ്മാണം, കോസ്റ്റിയൂം അങ്ങനെ മൊത്തത്തിലുള്ള ടീമിന്റെ അഴിഞ്ഞാട്ടം ആണ് പടം ഫുൾ. എല്ലാം കിടു. നെഗറ്റീവ് എന്ന് പറയാൻ ആയിട്ടു തോന്നിയ കാര്യം സ്റ്റോറിൽ ഒന്നും ഒരു വൗ മോമെന്റ്റ്, അല്ലെ ഒരു പുതുമ ഇല്ലായിരുന്നു എന്നതും റൺ ടൈം കുറച്ചു കൂടി പോയോ എന്നതും ആയിരുന്നു. മറ്റൊന്നു, ബ്രിട്ടീഷ്കാരുടെ പല സീനിലും ഇംഗ്ലീഷ് ഉപയോഗിക്കാതെ പ്രാദേശിക ലാംഗ്വേജ് കേൾപ്പിച്ചത് നല്ല കല്ലുകടി ആയിരുന്നു, ഇംഗ്ലീഷ് തന്നെയായിരുന്നു നല്ലതു.
ഇനി കാസ്റ്റ് സൈഡ് എടുത്താൽ, റാം ചരൻ തന്നെയാണ് ഏറ്റവും മുന്നിട്ട് നിൽക്കുന്ന കാസ്റ്റ്.പുള്ളി തന്നെയാണ് കൂടുതലും സ്ക്രീൻ ടൈം. രാമ രാജു ആയിട്ടു റാം ചരൻ ആറാടുകയാണ് സുഹൃത്തുക്കളെ. എന്നാൽ കൂടിയും ജൂനിയർ എൻടിആർ മോശമാക്കി എന്നല്ല.. പുള്ളിയും ഭീം എന്ന റോൾ ഗംഭീരമാകിട്ടുണ്ട്. പക്ഷെ എന്നാലും റാം ചരൻ റോളിന് താഴെ വരുകയുള്ളു. അജയ് ദേവ്ഗൺ, ആലിയ, ശ്രിയ ഇവരെല്ലാം ഒരു extended cameo എന്ന് പറയുന്നതാകും ശരി.
ബ്രിട്ടീഷ് മെയിൻ റോളിൽ വന്ന Ray Stevenson, പുള്ളിയെ കാണാൻ തന്നെ ഒരു ലുക്ക് ആയിരുന്നു. Alison Doodyഉം മോശമാക്കിട്ടില്ല. അറിയാത്തവർക്ക് വേണ്ടി – ഇന്ത്യാന ജോൺസ് ലാസ്‌റ് ക്രൂസേഡ് സിനിമയിലെ മെയിൻ റോളിൽ ഒരാളായിരുന്നു ഈ അലിസൺ ഡൂഡി. പിന്നെ Olivia Morris, ക്യൂറ്റ് ആയിരുന്നു കാണാൻ.
പക്കാ തിയേറ്റർ സ്റ്റഫ് എന്ന് പറയാവുന്ന ഒരു സിനിമ. ആരും ബാഹുബലി ഒന്നും പ്രതീക്ഷിച്ചു പോകരുത്.
ബാഹുബലിയുമായി കമ്പയർ ചെയ്യാൻ പറ്റിയ ഒരു സിനിമയും അല്ലിത്. cringe എന്ന് തോന്നിപ്പിക്കുന്ന 3/4 സീനുകൾ ഒക്കെയുണ്ടയായിരുന്നു. പക്ഷെ എന്നാലും തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയുന്ന ഒരു സിനിമ തന്നെയാണിത്. നല്ല സൗണ്ട് സിസ്റ്റം, പ്രോജെക്ഷൻ ഒക്കെയുള്ള തിയേറ്ററിൽ തന്നെ പോയി കണ്ടോളു.