7 March 2026

ഭരണ- പ്രതിപക്ഷ നേതാക്കൾ ടർകിഷ് പാർലമെന്റിൽ ഏറ്റുമുട്ടി

നേതാക്കൾ സകല മര്യാദകളും ലംഘിച്ച് രൂക്ഷമായ സംഘർഷത്തിലേർപ്പട്ടു

ടർകിഷ് പാർലമെന്റിൽ ഭരണ- പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സംഘർഷം. നീതിന്യായ വകുപ്പിലേക്കുള്ള നിയമനം സംബന്ധിച്ചാണ് ഇരുപാർട്ടികളും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരുപാർട്ടി നേതാക്കളും രൂക്ഷമായ കയ്യാങ്കളിയിൽ ഏർപ്പെട്ടു.

നീതിന്യായ വകുപ്പ് മന്ത്രാലയത്തിലേക്ക് ചീഫ് പ്രോസിക്യൂട്ടറായ അകിൻ ഗുർലക് സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രതിപക്ഷ നേതാക്കൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനാണ് നീതിന്യായ വകുപ്പിലേക്ക് അകിൻ ഗുർലെക്കിനെ നിയമിച്ചത്.

പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിലെ നിരവധി നേതാക്കന്മാരുടെ വിചാരണക്ക് നേതൃത്വം നൽകിയത് ഗുർലകായിരുന്നു. ഈ വിചാരണകൾ രാഷ്ട്രീയ പ്രേരിതമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അതേ വ്യക്തി പാർലമെന്റിലേക്ക് വരുന്നത് തടയാൻ പ്രതിപക്ഷം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

ഭരണ- പ്രതിപക്ഷ നേതാക്കൾ സകല മര്യാദകളും ലംഘിച്ച് രൂക്ഷമായ സംഘർഷത്തിലേർപ്പട്ടു. സംഭവത്തിൻ്റെതായി പുറത്തുവന്ന വീഡിയോയിൽ അംഗങ്ങൾ ദേഹത്ത് ഇടിക്കുന്നതും മറ്റും കാണാം. എന്നാൽ ഇത്തരത്തിൽ സംഘർഷം നടന്നു കൊണ്ടിരിക്കെ ഭരണപക്ഷ നേതാക്കളുടെ സംരക്ഷണയിൽ അകിൻ ഗുർലക് സത്യപ്രതിജ്ഞ ചെയ്‌തു. പാർലമെന്റിൽ അടിതുടങ്ങിയതോടെ സഭ 15 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News