പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം സലാര്‍ പാൻ ഇന്ത്യൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇതേവരെ ആഗോളതലത്തില്‍ 625 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കർണാടകയിലെ ബംഗ്ലൂരു സിറ്റിയിലെ ഒരു റെക്കോര്‍ഡില്‍ സലാർ രണ്ടാം സ്ഥാനത്താണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുതിയ റെക്കോര്‍ഡുകള്‍. ഇപ്പോൾ ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ അഭിപ്രായങ്ങളും.