7 March 2026

‘സ്‌കൂളുകള്‍ക്ക് സമീപം മത്സ്യ- മാംസ വില്‍പന നിരോധിക്കും’: വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി

പ്രതിവര്‍ഷം 4,20,000 ടണ്‍ മാംസവും 9,59,000 ടണ്‍ മത്സ്യവുമാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്

സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന തടയുമെന്ന വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയില്‍ അക്രമ വാസന വളര്‍ന്നുവരുന്നത് തടയാനാണ് ഇതെന്നാണ് മന്ത്രിയുടെ വിചിത്രവാദം. ആളുകളുടെ ഭക്ഷണ ശീലങ്ങളോടോ ഭക്ഷണത്തോടോ യാതൊരു എതിര്‍പ്പുമില്ലെന്നും ചില സ്ഥലങ്ങളിലെ പരസ്യ വില്‍പ്പന വിലക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ധാരാളം മാംസാഹാരികളുള്ള നാടാണ് ബിഹാര്‍. പ്രതിവര്‍ഷം 4,20,000 ടണ്‍ മാംസവും 9,59,000 ടണ്‍ മത്സ്യവുമാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. മത്സ്യവും മാംസവും വില്‍ക്കുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളും തെരുവോരത്തെ ഓപ്പണ്‍ എയര്‍ വില്‍പ്പനയും തടയുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന നിരോധിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

മുന്‍സിപ്പല്‍ ചട്ടത്തിൻ്റെ 345-ാം സെഷന്‍ പ്രകാരം മത്സ്യ, മാംസ വില്‍പ്പനക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് വിജയ് സിന്‍ഹ അറിയിച്ചിരിക്കുന്നത്. ലൈസന്‍സില്ലാത്ത മാംസവില്‍പ്പന ശാലകള്‍ ഉടനടി അടപ്പിക്കാന്‍ എല്ലാ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News