8 March 2026

പഹൽഗാമിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് സംഘപരിവാർ സൈബർ ആക്രമണം

ഭീകര ആക്രമണത്തിന്‍റ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന് ഹിമാൻഷി നർവാൾ അഭ്യർഥിരുന്നു

കാശ്‌മീരിലെ പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ്‌ നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ.

സാധാരണക്കാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന്‍റ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന് ഹിമാൻഷി നർവാൾ അഭ്യർഥിരുന്നു. ഇതാണ് സംഘപരിവാർ അനുകൂലികളുടെ അപ്രീതിക്ക് കാരണമായത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കെതിരെ ഹിന്ദുത്വ അനുകൂല അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപക വിദ്വേഷ പ്രചരണമാണ്‌ നടത്തുന്നത്‌. രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടാണ്‌ ഹിമാൻഷിയുടെ പ്രതികരിച്ചതെന്നാണ് ഒരു വിദ്വേഷ പ്രചരണം. കശ്‌മീരിൽ പോയത്‌ അവരുടെ താൽപര്യത്തിനാണ്‌ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

‘ഒരു തുള്ളി കണ്ണുനീർ പോലും പൊ‍ഴിക്കുന്നില്ല, ഫോട്ടോക്ക് പോസ് ചെയ്‌തിരിക്കുകയാണ്’ തുടങ്ങിയ വിഷലിപ്‌തമായ അധിക്ഷേപങ്ങളും കൂട്ടത്തിലുണ്ട്. വിദ്വേഷം വമിപ്പിച്ചവർക്ക് എതിരെ നിരവധിപേർ ഹിമാൻഷിക്ക് പിന്തുണയുമായും രംഗത്തെത്തി.

വിദ്വേഷ പ്രചരണം പാടില്ലെന്നും സമാധാനം ആവശ്യപ്പെട്ടും ഹിമാൻഷി നടത്തിയ പ്രതികരണത്തിൽ പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ ഉൾപ്പെടെ നിരവധിപേർ രംഗത്ത് എത്തിയിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News