1 February 2025

സീപ്ലെയിന്‍ സര്‍വീസ് ട്രയൽ റൺ; കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചി കായലിൽ ഇറങ്ങി

കേരളത്തിലെ വിമാന താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി

കൊച്ചി: പുതുചരിത്രം കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. സീപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങിയതോടെ ഞായറാഴ്‌ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ‘ഡിഹാവ്ലാൻഡ് കാനഡ’ ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങി. കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനത്തിൻ്റെ പരീക്ഷണ പറക്കലിൻ്റെ ഭാഗമായാണ് കൊച്ചിയിൽ എത്തിയത്.

ഇന്ധനം നിറയ്ക്കാനായി നെടുമ്പാശേരിയില്‍ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകി. നവംബർ 11ന് നടക്കുന്ന പരീക്ഷണ പറക്കലിന് മുന്നോടി ആയാണ് ജലവിമാനം കൊച്ചിയിലെത്തിയത്.

ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും യാത്രാസമയത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സീപ്ലെയിന് സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ സജ്ജീകരിക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവക്ക് പുറമേ കോവളം, അഷ്‌ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങി വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുണ്ട്.

11ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ട്രയൽ റൺ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാന താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഫ്‌ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം.

Share

More Stories

കേരള പോലീസ്; ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു :മുഖ്യമന്ത്രി

0
സംസ്ഥാന പോലീസ് സേനയിൽ നിന്നും ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും സർവീസിലേക്ക് തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻ മന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ...

സ്‌കൂൾ വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മിക്കാൻ പരിശീലിപ്പിച്ച് ഉക്രെയ്ൻ

0
റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നടത്താൻ രാജ്യത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉക്രെയ്‌ന്റെ ഡ്രോൺ നിർമ്മാണം നടത്തുന്നു . സ്‌കൂൾ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളിലുടനീളം ആയുധ-ഡ്രോൺ നിർമ്മാണങ്ങൾ നടത്താൻ പ്രസിഡന്റ് സെലൻസ്‌കി ഉത്തരവിട്ടതായി റിപ്പോർട്ട്...

വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

0
സംസ്ഥാനത്തെ എൽഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററായിരുന്നു . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട്...

യുകെയിൽ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ റെക്കോർഡ് ഉയരത്തിലെത്തി; സർവേ

0
യുകെയിലെ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ അഭൂതപൂർവമായ തലത്തിലെത്തിയിരിക്കുന്നു. മോഷണത്തിൽ നിന്നുള്ള നഷ്ടവും തൊഴിലാളികൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമവും, ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ വാർഷിക ക്രൈം സർവേ പ്രകാരം...

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കി; മലയാളികളോടുള്ള ക്രൂരമായ അവഗണന: സമീക്ഷ യുകെ

0
ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സമീക്ഷ യുകെ. അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ ഏക ആശ്രയമായിരുന്ന വിമാന സർവ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്‍റെ നിരന്തരമായ...

ബാലരാമപുരത്തെ പ്രതി ഹരികുമാർ പറഞ്ഞത് പുറത്തുപറയാൻ സാധിക്കാത്തതെന്ന് പോലീസ് ഓഫീസർ; കുഞ്ഞിൻ്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ല

0
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ശ്രീതുവിൻ്റെ സഹോദരൻ ഹരികുമാറിനെ റൂറൽ പോലീസ് സൂപ്രണ്ട് കെഎസ് സുദ‍ർശൻ കൂടുതൽ ചോദ്യം ചെയ്‌തു. കേസിൽ അന്വേഷണം തുടരുകയാണെന്നും...

Featured

More News