2 April 2025

ഗൂഗിളില്‍ ഈ നാലുകാര്യങ്ങള്‍ സെര്‍ച്ച് ചെയ്‌താൽ പണി കിട്ടും

ഗൂഗിള്‍ സെര്‍ച്ചിലൂടെ അറിവ് നേടുക എന്ന രീതിയാണ് എല്ലാവരും പിന്തുടരുന്നത്

അറിവുകളും വിവരങ്ങളും ലഭിക്കാന്‍ നാം പുസ്‌തകങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. കാലം മാറിയതോടെ ഇൻ്റെര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന അവസ്ഥയായി. വിവരങ്ങള്‍ അറിയാന്‍ ഗൂഗിളിനെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചിലൂടെ അറിവ് നേടുക എന്ന രീതിയാണ് എല്ലാവരും പിന്തുടരുന്നത്.

എല്ലാ കാര്യങ്ങളും ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ തിരയാമോ? ചില കാര്യങ്ങളെപ്പറ്റി ഗൂഗിളില്‍ തിരയുന്നത് നിങ്ങളെ അപകടത്തിലാക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതം ജയിലഴിക്കുള്ളിലാക്കാനും ഇതിനുസാധിക്കും. തമാശക്ക്‌ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത നാലുകാര്യങ്ങള്‍ ഇതൊക്കെയാണ്.

  1. ബോംബ് നിര്‍മാണം: ബോംബ് എങ്ങനെയാണ് നിര്‍മിക്കുക എന്ന് ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഇത്തരം സെര്‍ച്ചുകള്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. സ്‌ഫോടക വസ്‌തുക്കളോ ആയുധങ്ങളുമായോ ബന്ധപ്പെട്ട സെര്‍ച്ചും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിച്ചുവരുത്തും. അതിലൂടെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിലടക്കപ്പെടാനും സാധ്യതയുണ്ട്.
  2. സൗജന്യ സിനിമ സ്ട്രീമിംഗ്: സൗജന്യമായി സിനിമ സ്ട്രീമിംഗ് എവിടെ ലഭിക്കുമെന്ന് സെര്‍ച്ച് ചെയ്യുന്നതും മൂവി പൈറസിയില്‍ ഏര്‍പ്പെടുന്നതും നിയമ വിരുദ്ധമാണ്. കനത്ത പിഴയും തടവും വരെ ഈ കുറ്റത്തിന് ലഭിച്ചേക്കാം.
  3. ഹാക്കിംഗ് ട്യൂട്ടോറിയല്‍: ഗൂഗിളില്‍ ഹാക്കിംഗ് ട്യൂട്ടോറിയലുകള്‍ അല്ലെങ്കില്‍ ഹാക്കിംഗ് സോഫ്റ്റ് വെയര്‍ തിരയുന്നത് അപകടത്തിലാക്കാം. അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇവയെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.
  4. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: ഗര്‍ഭഛിദ്രം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെര്‍ച്ച് ചെയ്യുന്നത് അപകടത്തിലാക്കും. ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഈ കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധവും വേണ്ടിവന്നാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടി വരുന്ന കുറ്റകൃത്യവുമാണ്.

Share

More Stories

‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല, മുമ്പും നിയമം ഭേദഗതി ചെയ്‌തിട്ടുണ്ട്’: കിരൺ റിജിജു

0
വഖഫ് നിയമ സഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെൻ്റെറി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; യുണൈറ്റഡിനെ പറപ്പിച്ച് ഫോറസ്റ്റ്

0
നോട്ടിങ്ങ്ഹം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ മുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിങ്ങ്ഹാമിൻ്റെ ജയം. എലാംഗയാണ് ഫോറസ്റ്റിൻ്റെ വിജയശിൽപ്പി. മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനമാണ് ഫോറസ്റ്റ്...

ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ‘ലാപതാ ലേഡിസി’ന് കോപ്പിയടി ആരോപണം

0
ഈ വർഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡിസ്’ എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019-ലെ അറബി ചിത്രമായ ബുർഖ സിറ്റിയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട്...

ലഹരി വസ്‌തുക്കൾ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൈമാറിയെന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി

0
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന...

ലഹരി വേട്ടയിൽ സെക്‌സ് റാക്കറ്റിലെ യുവതി അറസ്റ്റിൽ; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
രണ്ട് കോടി രൂപയുടെ മാരകമായ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ ചെന്നൈ സ്വദേശിനിയെ ആലപ്പുഴയിൽ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി എത്തിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവാഴ്‌ച രാത്രി 12...

ട്രംപ് ‘താരിഫ് വിള’ ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ പഞ്ചസാര, മാംസം, മദ്യം എന്നിവയെ ബാധിക്കും

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'പരസ്‌പര താരിഫുകൾ' ആഗോള വ്യാപാര ലോകത്ത് ഒരു കോളിളക്കം സൃഷ്‌ടിച്ചു. യുഎസുമായി അടുത്ത വ്യാപാര ബന്ധമുള്ള ഇന്ത്യ, ഈ താരിഫുകളുടെ ഫലങ്ങൾ വിലയിരുത്തുകയാണ്. വിദഗ്‌ദരുടെ അഭിപ്രായത്തിൽ,...

Featured

More News