19 March 2026

‘കോൺഗ്രസിൽ സീറ്റ്‌ ധാരണ’; കോണ്‍ഗ്രസ് 95, ലീഗ് 27, വടകരയിൽ ആർഎംപി, ബേപ്പൂരിൽ ടിഎംസി

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിൻ്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 95 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടു നല്‍കിയിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വിഡി സതീശന്‍ അറിയിച്ചു.

പയ്യന്നൂരില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്‌ണനെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആയിരുന്നു വിഡി സതീശന്‍റെ പ്രതികരണം.

ആര്‍.എസ്.പി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മത്സരിക്കുക. അതില്‍ അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം കോണ്‍ഗ്രസിന് അവര്‍ വിട്ടുതന്നിട്ടുണ്ട്. പകരം അവര്‍ക്ക് കൊടുത്തത് പയ്യന്നൂരാണ്. പ്രത്യേക സാഹചര്യത്തില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്‌ണന് പിന്തുണ കൊടുക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും കെഡിപിക്ക് പാലയും വിട്ടുകൊടുക്കാന്‍ തീരുമാനമായി.

ആര്‍എംപിക്ക് വടകരയും തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പിവി അന്‍വറിന് ബേപ്പൂരും കൊടുക്കാന്‍ തീരുമാനമായി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു’: -വിഡി സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയാണ്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയാണ് സ്ഥാനാര്‍ത്ഥി.

പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിൽ ഇല്ലായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വിടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

Share

More Stories

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം; 2021 ഒഴികെ ഓരോ അഞ്ച് വർഷത്തിലും സർക്കാരുകൾ എങ്ങനെ മാറി?

0
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുകയും മെയ് 4 ന് വോട്ടെണ്ണൽ നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും...

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

0
മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ...

മെറ്റയും ടിക് ടോകും ലാഭത്തിനായി സുരക്ഷ ബലികഴിച്ചെന്ന് വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തൽ

0
മെറ്റ, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനും എൻഗേജ്‌മെന്റിനും ആണെന്ന് വിസിൽബ്ലോവർമാർ. ആളുകളിൽ പ്രകോപനവും ദേഷ്യവും ഉളവാക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ എൻഗേജ്‌മെന്റ് നൽകുന്നതായി...

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ മുരളീധരനാവുമോ

0
സംസ്ഥാന രാഷ്രീയത്തിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ...

മൊസാദിന് വേണ്ടി ചാരവൃത്തി ചെയ്‌ത കുറ്റവാളിയെ വധിച്ച് ഇറാൻ

0
ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്,...

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു

0
ടെഹ്‌റാനിൽ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിൽ ഇറാൻ്റെ ഇൻ്റെലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബിനെ 'കൊലപ്പെടുത്തിയതായി' ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്‌ച അവകാശപ്പെട്ടു. മഹ്‌സ അമിനി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ അറസ്റ്റുകളും നടപടികളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ...

Featured

More News