7 March 2026

ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരും; മുന്നറിയിപ്പ് നൽകി വാട്‌സ്ആപ്പ്

സന്ദേശമയയ്‌ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

വാട്സ്ആപ്പിലെ ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി വാട്‌സ്ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് മെറ്റ സ്ഥാപനമായ വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

സന്ദേശമയയ്‌ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സർക്കാരുകളെ അനുവദിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021-നെ എതിർത്തായിരുന്നു വാട്സാപ്പ് കോടതിയിലെത്തിയത്.

നിയമം എൻക്രിപ്ഷനെ ദുർബലപ്പെടുത്തുകയും ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള ഉപഭോക്തൃ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുകയും ചെയ്യുന്നതായി കമ്പനി വാദിച്ചു. വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സവിശേഷതകൾ കാരണമാണ് ആളുകൾ ആപ്പ് ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. ഉള്ളടക്കത്തിൻ്റെ എൻക്രിപ്‌ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും നിയമങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് പ്ലാറ്റ്‌ഫോം വാദിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന ഉപയോക്താക്കളുടെ മൗലികാവകാശങ്ങ നിയമവും ലംഘിക്കപ്പെടുമെന്നും വാദിച്ചു.

ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമമില്ലെന്നും വാട്സാപ്പ് കോടതിയിൽ പറഞ്ഞു. എന്നിരുന്നാലും, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കീർത്തിമാൻ സിങ്, സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി കോടതിയിൽ വിവരിച്ചു. അതുകൊണ്ടുതന്നെ അത്തരമൊരു സംവിധാനം അനിവാര്യമാണെന്നും വാദമുയർന്നു. ഹർജിയിൽ തുടർവാദത്തിനായി കേസ് ഓഗസ്റ്റ് പതിനാലിലേക്ക് മാറ്റിയിട്ടുണ്ട്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News