7 March 2026

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടു

സൂത്രധാരനായിരുന്ന ഹിദ്‌മയുടെ മരണത്തെ "ശവപ്പെട്ടിയിലെ അവസാന ആണി" -എന്നാണ് ഛത്തീസ്ഗഡ് പോലീസ് വിശേഷിപ്പിച്ചത്

ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയുടെ സമീപ പ്രദേശങ്ങളിലുണ്ടായ വെടിവയ്പ്പിൽ ഏഴ് മാവോയിസ്റ്റുകൾ കൂടികൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നതായി ഇൻ്റെലിജൻസ് എഡിജിപി മഹേഷ് ചന്ദ്ര ലദ്ദ വിജയവാഡയിൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് മാവോയിസ്റ്റുകൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

ഓപ്പറേഷൻ്റെ തുടർച്ചയായി, ബുധനാഴ്‌ച വരെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഫീൽഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ പറയുന്നു. ബുധനാഴ്‌ചത്തെ ഓപ്പറേഷൻ ചൊവ്വാഴ്‌ച നടന്ന പ്രാരംഭ വെടിവയ്പ്പ് സ്ഥലത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ ആയിരുന്നുവെന്ന് ലദ്ദ പറഞ്ഞു.

അല്ലൂരി സീതാരാമരാജു ജില്ലയിലെ മരേഡുമില്ലിയിൽ രാവിലെ 7 മണിയോടെ ഏഴ് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവരെ തിരിച്ചറിയൽ പുരോഗമിക്കുമ്പോഴും, അവരിൽ ഒരാൾ ടെക് ശങ്കർ എന്ന മേതുരി ജോഖ റാവു ആണെന്ന് തിരിച്ചറിഞ്ഞതായും ലദ്ദ പറഞ്ഞു.

ശ്രീകാകുളം സ്വദേശിയായ ശങ്കർ ആന്ധ്ര- ഒഡീഷ അതിർത്തിയുടെ (എഒബി) ഇൻ ചാർജ് (സിസിഎം) ആയിരുന്നു. ആയുധ നിർമ്മാണം, ആശയവിനിമയം തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളിൽ വൈദഗ്‌ദ്യം നേടിയിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ലദ്ദയുടെ അഭിപ്രായത്തിൽ, ശങ്കർ ഏകദേശം 20 വർഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു, തുടർച്ചയായ സുരക്ഷാ നടപടികൾ കാരണം അദ്ദേഹത്തിന് താമസം മാറേണ്ടി വന്നു. ശ്രീകാകുളം സ്വദേശിയായ ശങ്കർ, പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്ക് വന്നിരിക്കാമെന്ന് ലദ്ദ കുറിച്ചു.

ചൊവ്വാഴ്‌ച മാരേഡുമില്ലി മണ്ഡലിലെ വനപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഉന്നത നക്‌സലൈറ്റ് കമാൻഡർ മാദ്‌വി ഹിദ്‌മയും ഭാര്യയും ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ഹിദ്‌മയുടെ മരണത്തെ “ശവപ്പെട്ടിയിലെ അവസാന ആണി” -എന്നാണ് ഛത്തീസ്ഗഡ് പോലീസ് വിശേഷിപ്പിച്ചത്.

ബസ്‌തറിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുടെ ചില ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) ബറ്റാലിയന്‍ നമ്പര്‍ 1ൻ്റെ തലവനായിരുന്നു ഹിദ്‌മ, എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News