29 April 2024

രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് ; പ്രധാനമന്ത്രി മോദിയെ പുടിനുമായി താരതമ്യം ചെയ്ത് ശരദ് പവാർ

പ്രതിപക്ഷത്തേക്ക് ആരും കടന്നുവരുന്നത് മോദി ഇഷ്ട്ടപ്പെടുന്നില്ലെന്നും റഷ്യയിലെ പുടിനെ പോലെ തന്നെ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനാണ് മോദിയും ശ്രമിക്കുന്നതെന്നും പവാർ വിമർശിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ വിത്യാസങ്ങളില്ല എന്ന് എൻ സിപി നേതാവ് ശരദ് പവാർ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മാധ, സോലാപൂർ ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ചർച്ച ചെയ്യാൻ മുൻ ഉപമുഖ്യമന്ത്രി വിജയ്‌സിംഗ് മൊഹിതേ പാട്ടീലിൻ്റെ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ.

രാജ്യത്ത് ബിജെപിക്കെതിരായ പ്രതിപക്ഷത്തേക്ക് ആരും കടന്നുവരുന്നത് മോദി ഇഷ്ട്ടപ്പെടുന്നില്ലെന്നും റഷ്യയിലെ പുടിനെ പോലെ തന്നെ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനാണ് മോദിയും ശ്രമിക്കുന്നതെന്നും പവാർ വിമർശിച്ചു.

അതേസമയം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയെ കുറിച്ച് ചോദിച്ചപ്പോൾ,’ അവരുടെ പ്രകടന പത്രികയെക്കുറിച്ച് പ്രതികരിക്കാൻ ഇപ്പോൾ ശരിയായ സമയമല്ലെന്നും എന്നാലും , വാഗ്ദാനങ്ങൾ നൽകുന്നത് ബിജെപിയുടെ പ്രത്യേകതയാണ്’ എന്നുമാണ് പവർ പറഞ്ഞത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News