7 March 2026

ലേഖന വിവാദത്തില്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറാകാതെ ശശി തരൂര്‍

ഇനിയും തന്നെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത നിലപാട് എന്നതാണ് തരൂരിന്റെ തീരുമാനം. ഈ ശക്തമായ നിലപാടിലെ അപകടം കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ക്കും മനസിലായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ഉൾപ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ലേഖന വിവാദത്തില്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറാകാതെ ശശി തരൂര്‍. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴും താന്‍ എഴുതിയ ലേഖനം കൃത്യമായ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം .

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഡേറ്റ അല്ല താന്‍ ഉദ്ധരിച്ചത്. മറ്റ് ഏജന്‍സികള്‍ നല്‍കുന്നതാണ്. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ തന്റെ നിലപാട് മാറ്റാം എന്നായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയാണ് ശശി തരൂരുമായി ചര്‍ച്ച നടത്തിയത്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ പുകഴ്ത്തിയതിലെ അതൃപ്തി രാഹുല്‍ അറിയിച്ചു. മറുപടിയായി ശശി തരൂര്‍ ഉന്നയിച്ചത് താന്‍ പാര്‍ട്ടിയില്‍ നിന്ന് അനുഭവിക്കുന്ന അവഗണനകളാണ്.

കോൺഗ്രസ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ല. നിലവിലെ വര്‍ക്കിങ് കമ്മറ്റിയംഗമായിട്ടും കേരളത്തിലെ യോഗങ്ങള്‍ അറിയിക്കുന്നില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഒരു മുറി പോലും തനിക്ക് ഇതുവരെ അനുവദിച്ചില്ലെന്നും ശശി തരൂര്‍ പരാതിയായി പറഞ്ഞു .

ഇവയെല്ലാം പരിഹരിക്കാം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇനിയും തന്നെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത നിലപാട് എന്നതാണ് തരൂരിന്റെ തീരുമാനം. ഈ ശക്തമായ നിലപാടിലെ അപകടം കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ക്കും മനസിലായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ശശി തരൂരിനെതിരായ വിമര്‍ശനങ്ങളില്‍ ഒരു അയവു വരുത്തിയത്.

ശശി തരൂര്‍ വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എത്തിയതും അനുനയനത്തിന്റെ ഭാഗമാണ്. തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും അത് നിര്‍ത്തി. ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്നും പറഞ്ഞ് വിവാദം അവസാനിപ്പിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News