7 March 2026

‘കപ്പൽ അപകടം’; സെക്യൂരിറ്റി ഡെപ്പോസിറ്റായി MSC എൽസ-3 കമ്പനി 1227.62 കോടി കെട്ടിവെക്കണം: ഹൈക്കോടതി

തുകയൊന്നും കെട്ടിവെക്കാൻ ആവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്

എം.എസ്.സി എല്‍സ-3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെയ്‌ക്കാ ൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍ തുക കെട്ടിവച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 9531 കോടി രൂപ കെട്ടിവെക്കണം എന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. ഇത്രയും വലിയ തുക കെട്ടിവെക്കാൻ ആവില്ലെന്ന് എം.എസ്.സി കമ്പനി കോടതിയെ അറിയിച്ചു. എത്ര തുക കെട്ടിവെക്കാനാകും എന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ തുകയൊന്നും കെട്ടിവെക്കാൻ ആവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.

വിശദമായ വാദത്തിന് ഒടുവിലാണ് 1227.62 കെട്ടിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. തുക കെട്ടിവെച്ച ശേഷം മാത്രമേ നേരത്തെ അറസ്റ്റ് ചെയ്‌ത എം.എസ്.സി അക്വിറ്റേറ്റ കപ്പൽ വിട്ട് നൽകുന്നതിൽ തീരുമാനം എടുക്കുകയുളൂ എന്നും കോടതി വ്യക്തമാക്കി.

അതേസമയം, കപ്പൽ അപകടം സമുദ്രമത്സ്യ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് പഠന റിപ്പോർട്ട്‌ ഉണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാണിച്ചാണ് സർക്കാർ വാദമുഖങ്ങൾ ഉന്നയിച്ചത്. ഹർജി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News