വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ. കേസിൽ രണ്ടാഴ്‌ച മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാംപ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും സിബിഐ കുറ്റപത്രം പറയുന്നു.
കുഞ്ഞുങ്ങൾ ഒന്നാംപ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായത് അമ്മയുടെയും അച്ഛൻ്റെയും മനഃപൂർവമായ അശ്രദ്ധ മൂലമാണെന്ന നിഗമനത്തിലാണ് സിബിഐ എത്തിയിരിക്കുന്നത്.
വാളയാറിലെ കുഞ്ഞുങ്ങൾ വർഷങ്ങളായി അനുഭവിച്ച ലൈംഗിക ചൂഷണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ രണ്ടാഴ്‌ച മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
രണ്ട് പെൺകുഞ്ഞുങ്ങളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു എന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദി ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.