7 March 2026

സൗന്ദര്യമത്സരങ്ങളുടെ ചരിത്രം തിരുത്തി അറുപത് വയസ്സുകാരി

18 നും 28 നും ഇടയിൽ പ്രായം ഉള്ളവർക്ക് മാത്രമേ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്ന നിയമം 2023 ൽ മാറ്റി എഴുതിയതിനു ശേഷമാണ് ഒരുപാട് മധ്യവയസ്ക്കർ ആയിട്ടുള്ളവർ സൗന്ദര്യ മത്സരങ്ങളിലേക്ക് എത്തി തുടങ്ങിയത്.

ലോകത്തിലെ എല്ലാ സൗന്ദര്യ മത്സരങ്ങളുടെയും ചരിത്രങ്ങൾ തിരുത്തി കുറിച്ചിരിക്കുകയാണ് അർജെന്റീനക്കാരി അലക്സാന്ദ്ര മരീസ റോഡ്രിഗസ് . ബ്യൂനസ് ഐറിസ് പ്രവിശ്യയുടെ മിസ്സ്‌ യൂണിവേഴ്സ് കിരീടം ചൂടിക്കൊണ്ടാണ് പ്രായം ഒന്നിനും വെല്ലുവിളിയല്ല എന്ന ഉറച്ച ശബ്ദം അലക്സാന്ദ്ര ഉയർത്തിയിരിക്കുന്നത്.

അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്ദ്ര മെയ് മാസം നടക്കുന്ന മിസ്സ്‌ യൂണിവേഴ്സ് അർജന്റീനയിൽ ബ്യൂനസ് ഐറിസ് നെ പ്രതിനിധീകരിക്കും. വിജയിച്ചാൽ സെപ്റ്റംബർ മാസത്തിൽ നടക്കുന്ന മിസ്സ്‌ യൂണിവേഴ്സ് മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കും. ലോകത്തിൽ തന്നെ ആദ്യം ആയിട്ടാണ് ഒരു 60 വയസ്സുകാരി സൗന്ദര്യ മത്സരങ്ങളിൽ വിജയം കുറിക്കുന്നത്.

18 നും 28 നും ഇടയിൽ പ്രായം ഉള്ളവർക്ക് മാത്രമേ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്ന നിയമം 2023 ൽ മാറ്റി എഴുതിയതിനു ശേഷമാണ് ഒരുപാട് മധ്യവയസ്ക്കർ ആയിട്ടുള്ളവർ സൗന്ദര്യ മത്സരങ്ങളിലേക്ക് എത്തി തുടങ്ങിയത്. ഡോമിനിയൻ റിപ്പബ്ലിക്ന്റെ ഹൈധി ക്രൂയിസ് തന്റെ 47 ആം വയസ്സിൽ ആണ് ഇത്തവണ നടക്കുന്ന മിസ്സ്‌ യൂണിവേഴ്സ് മത്സരത്തിലേക്ക് എത്തുന്നത്.

‘ശാരീരികമായ അളവുകൾ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.’ എന്ന് കിരീടം ചൂടിയ ശേഷം അലക്‌സാന്ദ്ര അഭിപ്രായപ്പെട്ടു. പ്രായം സ്വപ്നങ്ങളിലേക്ക് ഉള്ള വഴികളിൽ തടസ്സം ആകില്ല എന്നതിന്റെ തെളിവാണ് അലക്സാന്ദ്ര. സ്വപ്‌നങ്ങൾ മാറ്റി വെക്കുന്ന ഒരുപാട് മനുഷ്യർക്ക് പ്രചോദനം കൂടിയാണ് ഈ 60 വയസ്സുകാരി.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News