സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിലെ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
അതേസമയം , ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് ഔഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു . ഇവിടെമാത്രം റമദാന്‍ 30 പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.