ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവമേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ മോദി സര്‍ക്കാര്‍. 220 മെഗാവാട്ടിൻ്റെ ഭാരത് സ്മോള്‍ റിയാക്‌ടര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് രാജ്യത്തെ വ്യവസായികളിൽ നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ആണവോര്‍ജ കോര്‍പറേഷൻ (എൻപിസിഐഎൽ).
ഇതാദ്യമായാണ് രാജ്യത്ത് ആണവമേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നത്. ചെറുകിട സ്വകാര്യ ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നയം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
റിയാക്‌ടറുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കമ്പനികള്‍ കണ്ടെത്തണം. സംസ്ഥാന സര്‍ക്കാരുകളിൽ നിന്നും അനുമതി എൻപിസിഐഎൽ ഉറപ്പാക്കും. റിയാക്‌ടര്‍ നിര്‍മാണത്തിനുള്ള ചെലവ് കമ്പനികള്‍ വഹിക്കണം. നിര്‍മാണം എൻപിസിഐഎല്ലിൻ്റെ നിരീക്ഷണത്തിലായിരിക്കും. ഇവ പ്രവര്‍ത്തിപ്പിക്കാൻ എൻപിസിഐഎല്ലിന് കൈമാറണം.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാം. മാര്‍ച്ച് 31-നുള്ളിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആണവ റിയാക്‌ടറുകളിൽ നിന്ന് പിന്തിരിയുമ്പോഴാണ് ഇന്ത്യ ആണവോര്‍ജ ശേഷി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്.