9 March 2026

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന.

ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്. മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ് വരെയും 12 മുതല്‍ 16 വയസ് വരെയും 16 മുതല്‍ 18 വയസ് വരെയുമാണ് മൂന്ന് പ്രായപരിധി.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍.

Share

More Stories

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

Featured

More News