7 March 2026

റഷ്യക്കെതിരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഉക്രെയ്നിൽ പോരാട്ടത്തിനിറങ്ങി; രഹസ്യരേഖ പുറത്ത്

ഉക്രെയ്നെതിരെ മാത്രമല്ല, നാറ്റോക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അടുത്തിടെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ചോർന്നുകിട്ടിയ രഹസ്യ രേഖ യഥാർഥമാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ പ്രത്യേക സൈനികർ യുക്രെയ്നിലെത്തി റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്നു എന്ന് വെളിപ്പെടുത്തൽ. ഓൺലൈനായി ചോർന്നുകിട്ടിയ അതിരഹസ്യ രേഖകളിലാണ് വിവരങ്ങളുള്ളത്. പല രാജ്യക്കാരുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ് എല്ലാവരും. കൂടുതൽ പേരുള്ള യു.കെയിൽനിന്ന് 50 പേർ, ലാറ്റ്‍വിയ- 17, ഫ്രാൻസ്- 15, യു.എസ്- 14, നെതർലൻഡ്സ്- 1 എന്നിങ്ങനെയാണ് വിദേശ സൈനികരുടെ സാന്നിധ്യം.

എന്നാൽ ഇവർ എവിടെയാണെന്നത് ഉൾപ്പെടെ വിവരങ്ങൾ ചോർന്ന രേഖയിലില്ല. ഉക്രെയ്നെതിരെ മാത്രമല്ല, നാറ്റോക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അടുത്തിടെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ചോർന്നുകിട്ടിയ രഹസ്യ രേഖ യഥാർഥമാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉക്രെയ്നിൽ പടിഞ്ഞാറൻ രാജ്യങ്ങൾ എത്തിച്ച ആയുധങ്ങൾ, അവയുടെ വിന്യാസം എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങളുള്ളതാണ് ചോർന്ന രേഖകൾ. നിലവിൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി കുറഞ്ഞുവരികയാണെന്നും റഷ്യക്കെതിരെ പിടിച്ചുനിൽക്കാനാകുന്നതല്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. യുദ്ധത്തിൽ 124,500നും 131,000നുമിടയിൽ യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇതിലുള്ളത്. റഷ്യൻ ഭാഗത്താകുമ്പോൾ 189,500നും 223,000നും ഇടയിലും.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News