7 March 2026

സൈനികർ കോക്ക്പിറ്റിനുള്ളില്‍ ‘ലൈംഗിക ബന്ധ’ത്തിൽ; ആകാശത്ത് ഹെലികോപ്റ്റർ ആടിയുലഞ്ഞു

ഹെലികോപ്റ്ററിൻ്റെ അറ്റകുറ്റപ്പണികള്‍ക്കായി രാത്രിയില്‍ അതിനുള്ളില്‍ കയറിയതായിരുന്നു സൈനികര്‍

ഹെലികോപ്റ്ററി ൻ്റെ കോക്ക്പിറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് സൈനികരെ പിടികൂടി. അസാധാരണമായ ശബ്ദത്തോടെ ഹെലികോപ്ടര്‍ ആകാശത്ത് ആടിയുലയുന്നത് ഗ്രൗണ്ട് സ്റ്റാഫിൻ്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 90 കോടി രൂപ വിലയുള്ള അപ്പാച്ചെ ഹെലിക്കോപ്റ്ററിലാണ് സൈനികര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

പതിവ് അറ്റകുറ്റപ്പണികള്‍ക്കായി ഹെലികോപ്റ്ററിനുള്ളില്‍ കയറിയ രണ്ട് സൈനികര്‍ ഹെലികോപ്റ്ററിൻ്റെ കോക്ക്പിറ്റിനുള്ളില്‍ അര്‍ധനഗ്നരായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി മിറര്‍ റിപ്പോര്‍ട്ടു ചെയ്‌തു.

2016ല്‍ നോര്‍ത്തം ബര്‍ലാന്‍ഡിലെ ഒട്ടര്‍ബേണ്‍ റേഞ്ചിലാണ് സംഭവം നടന്നത്. എന്നാല്‍, ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. ഇതുവരെ അന്വേഷണവും നടന്നു വരികയായിരുന്നു

ഹെലികോപ്റ്ററിൻ്റെ അറ്റകുറ്റപ്പണികള്‍ക്കായി രാത്രിയില്‍ അതിനുള്ളില്‍ കയറിയതായിരുന്നു സൈനികര്‍. അസാധാരണമായശബ്‌ദത്തോടെ ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത് കേട്ട ഗ്രൗണ്ട് സ്റ്റാഫുകള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഹെലികോപ്റ്ററി ൻ്റെ റോട്ടറുകള്‍ ആടിയുലയുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഹെലികോപ്റ്ററി ൻ്റെ കോക്ക്പിറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെട്ടിരുന്ന രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കോക്‌പിറ്റില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാന്‍ അവരോട് ഉത്തരവിട്ടതായി ദ സണ്ണിൻ്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്റ്ററായിരുന്നു അത്. അതിനുള്ളില്‍ 30 എംഎം പീരങ്കിയും ഹെല്‍ഫയര്‍ മിസൈലുകള്‍ക്കുള്ള പോഡുകളും ഉണ്ടായിരുന്നു. 653 സ്‌ക്വാഡ്രൻ്റെ ചെയിന്‍ ഓഫ് കമാന്‍ഡും അവരുടെ മാതൃയൂണിറ്റും എത്തിച്ചേരുന്നത് വരെ സൈനികരെ ഹെലികോപ്റ്ററിനുള്ളില്‍ തടഞ്ഞു വെച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News