6 January 2025

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍ നിന്നായി പതിനായിരത്തിന് മുകളില്‍ പ്രതിഭകളാണ് എത്തുന്നത്.

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി- നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍ അനില്‍, കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണ ശില്‍പത്തോടെയാണ് വേദികള്‍ ഉണര്‍ന്നത്. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ നേര്‍സാക്ഷ്യങ്ങളുമായി എത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സംഘനൃത്തവും. നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍ നിന്നായി പതിനായിരത്തിന് മുകളില്‍ പ്രതിഭകളാണ് കഴിവുകള്‍ മാറ്റുരയ്ക്കാൻ എത്തുന്നത്.

വേദികളില്‍ തിരശീല ഉയരുന്നതോടെ തിരുവനന്തപുരം ഇനി അഞ്ചുനാള്‍ കലയുടെ കൂടി തലസ്ഥാനമാകും. വിവിധ ജില്ലകളില്‍ നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്ട്രേഷനുകള്‍ വൈകുന്നേരം വരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Share

More Stories

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

0
അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ...

പട്‌ന പോലീസ് പ്രശാന്ത് കിഷോറിനെ തടഞ്ഞു; ഗാന്ധി മൈതാനം ഒഴിപ്പിച്ചു

0
പട്‌നയിലെ ഗാന്ധി മൈതാനിയിൽ അഞ്ച് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് തലവൻ പ്രശാന്ത് കിഷോറിനെ 2025 ജനുവരി ആറിന് രാവിലെ പട്‌ന പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്തെ തകർന്ന...

ഗോൾഡൻ ഗ്ലോബ്‌സ് 2025 മുഴുവൻ വിജയികളുടെ പട്ടിക; എമിലിയ പെരസിനും ഷോഗനും വിജയങ്ങൾ നഷ്‌ടമായി

0
2025-ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡുകൾ 2025 ജനുവരി അഞ്ചിന് യുഎസിലെ ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടണിൽ നടന്നു. കാൻ ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം ചെയ്‌തത് പായൽ കപാഡിയ)...

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി ബെംഗളുരുവിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

0
രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം...

സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്‍

0
സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തിലെ സ്‌ക്രിപ്റ്റുകള്‍ ഡീകോഡ് ചെയ്യുന്ന ആര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍...

പൊതു ഇടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തി ഇറ്റലിയുടെ ഫാഷൻ തലസ്ഥാനമായ മിലാൻ

0
ഇറ്റലിയുടെ ഫാഷൻ- സാമ്പത്തിക തലസ്ഥാനമായ മിലാനിൽ 2025 ജനുവരി 1 മുതൽ രാജ്യത്തെ ഏറ്റവും കർശനമായ പുകവലി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു . തെരുവുകൾ, പാർക്കുകൾ, ഔട്ട്ഡോർ ഏരിയകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ...

Featured

More News