...
Home News National ഡൽഹിയിലും ജമ്മു കാശ്‌മീരിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ഡൽഹിയിലും ജമ്മു കാശ്‌മീരിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ജീവഹാനിയോ സ്വത്തുക്കൾക്ക് നാശനഷ്‌ടമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഒന്നുമില്ലെന്ന് അധികൃതർ

176

അഫ്‌ഗാനിസ്ഥാനിൽ ശനിയാഴ്‌ച വൈകുന്നേരം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആറിലും ജമ്മുകാശ്‌മീരിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനം താഴ്‌വര നിവാസികളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. എന്നാൽ ഇതുവരെ ജീവഹാനിയോ സ്വത്തുക്കൾക്ക് നാശനഷ്‌ടമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു.

നാഷണൽ സെൻ്റെർ ഫോർ സീസ്‌മോളജി (എൻ‌സി‌എസ്) പ്രകാരം, അഫ്‌ഗാനിസ്ഥാനിൽ വൈകുന്നേരം 7.04ന് ഭൂകമ്പം ഉണ്ടായി, അതിൻ്റെ പ്രഭവകേന്ദ്രം 215 കിലോമീറ്റർ താഴ്‌ചയിലാണ്.

വടക്കുകിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ജൂർമിൽ നിന്ന് 43 കിലോമീറ്റർ തെക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.