വിവാഹ ആഘോഷങ്ങള്‍ക്കിടെ ഉള്ള അപൂര്‍വ്വ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ വളരെ രസകരമാണ്. പലപ്പോഴും ആളുകള്‍ ആവേശത്തോടെ കാണുകയും കമന്റുകള്‍ ചെയ്യുകയും ചെയ്യുന്നു. അടുത്തിടെ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ആണിത്. വിവാഹ മണ്ഡപത്തില്‍ ഇരിക്കുന്ന വരനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വരൻ ഫോണ്‍ പിടിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഫോണില്‍ വരന്‍ എന്താണ് ചെയ്യുന്നത് കണ്ട് അത്ഭുതം കൂറുകയാണ് ഇവിടെ കാണികള്‍. മനോഹരമായ ഷെര്‍വാണിയും തൊപ്പിയെല്ലാം അണിഞ്ഞാണ് വരന്‍ മണ്ഡപത്തില്‍ ഇരിക്കുന്നത്. ഫോണ്‍ സൂം ചെയ്‌ത് നോക്കുമ്പോള്‍ വരന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വരന്‍ അറിയാതെ രഹസ്യമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
‘‘നിങ്ങള്‍ വിവാഹിതനാകാന്‍ പോകുകയാണ്. എന്നാല്‍, നിങ്ങളുടെ മനസ്സ് മുഴുവന്‍ ട്രേഡിംഗിലാണ്’’ എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 1.3 കോടി പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
വരൻ്റെയും വധുവിൻ്റെയും ഭാവി നിര്‍ണയിക്കുന്ന കാര്യമാണ് വരന്‍ മണ്ഡപത്തിലിരുന്ന് ചെയ്യുന്നതെന്ന് പലരും വീഡിയുടെ താഴെ കമന്റ് ചെയ്‌തു. ഒരു യഥാര്‍ത്ഥ ട്രേഡര്‍ക്ക് മാത്രമെ ഇത് മനസ്സിലാക്കാന്‍ കഴിയൂവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. വിവാഹമെന്നത് താത്കാലികമാണെന്നും എന്നാല്‍ ട്രേഡിംഗ് എപ്പോഴും നിലനില്‍ക്കുന്നതാണെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഒരിക്കല്‍ ട്രേഡര്‍ ആയിരുന്നയാള്‍ എപ്പോഴും ട്രേഡര്‍ ആയിരിക്കുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്‌തു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























